March 22, 2025

കരമനയാറ്റിൽ  കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി.

Share Now

ആര്യനാട്

 കരമനയാറ്റിൽ  കാണാതായ പ്ലസ് വൺ വിദ്യാത്ഥിയുടെ മൃതദേഹം കണ്ടെത്തി. പൂവച്ചൽ കോട്ടാകുഴി കുന്നു വിളാകത്ത് വീട്ടിൽ പരേതനായ പ്രജീഷിൻ്റെയും അജിതയുടെ മകനായ അമൽ 16 ആണ് മുങ്ങി മരിച്ചത്.വെള്ളിയാഴ്ച ഉച്ചയോടെ ആണ് സംഭവം.

പൂവച്ചൽ ഹയർ സെക്കൻഡറി സ്കൂളിൽ നിന്നുള്ള 7 വിദ്യാർത്ഥികൾ ഒരുമിച്ച് ആര്യനാട് – ഗണപതിയാം കുഴി എന്ന സ്ഥലത്ത്  കരമനയാറ്റിൽ കുളിക്കാൻ എത്തിയതാണ്.കുളിക്കാൻ ഇറങ്ങിയ അമൽ പടികെട്ടിൽ നിന്ന് വഴുതി ആറ്റിലേക്ക് വീഴുകയും മുങ്ങി താഴുകയുമായിരുന്നു.

കൂട്ടുകാർക്ക് രക്ഷിക്കാൻ കഴിയാത്ത സാഹചര്യവും ആയിരുന്നു.ഇവരുടെ ബഹളം കേട്ട് നാട്ടുകാർ എത്തിയാണ് പോലീസിനെയും അഗ്നിരക്ഷാ  സേന യെയും വിവരം അറിയിച്ചത്.

നെയ്യാർ ഡാമിൽ നിന്നുള്ള അഗ്നി രക്ഷാ സേനയും സ്കൂബാ സംഘവും നടത്തിയ തെരച്ചിലിൽ  വൈകുന്നേരത്തോടെ മൃതദേഹം കണ്ടെത്തി.തുടർന്ന് മെഡിക്കൽ കോളേജിലേക്ക് മാറ്റി.പത്തു മാസം മുൻപാണ് അമലിൻ്റെ പിതാവ് പ്രജേഷ് മരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post ബൈക്കിൽ എത്തിയവർ വയോധികയുടെ മാല പൊട്ടിച്ചു കടന്നു
Next post അമിതവേഗതയിൽ എത്തിയ ബൈക്ക് ഇടിച്ച് അധ്യാപികയ്ക്ക് പരിക്ക്.