December 2, 2024

ബൈക്ക് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് തിരുവനന്തപുരം വഴയിലയിൽ മൂന്നു വിദ്യാർഥികൾ മരിച്ചു

Share Now

തിരുവനന്തപുരം: ബൈക്ക് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് ഉണ്ടായ അപകടത്തിൽ തിരുവനന്തപുരം വഴയിലയിൽ മൂന്നു വിദ്യാർഥികൾ മരിച്ചു. നെടുമങ്ങാട് സ്വദേശിയായ സ്റ്റെഫിൻ (16), പേരൂർക്കട സ്വദേശികളായ ബിനീഷ് (16), മുല്ലപ്പൻ (16) എന്നിവരാണ് മരിച്ചത്. വൈകുന്നേരം നാല് മണിക്കാണ് സംഭവം. മൃതദേഹങ്ങൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

സ്റ്റെഫിൻ വഴയിലആറാംകല്ല് സ്വദേശിയാണ്.
ബിനീഷ്, സിദ്ധാർത്ഥ് ഇവർ രണ്ട് പേരും പേരുർക്കട മണ്ണാമൂല സ്വദേശികൾ ആണ്

ഒരാൾ സംഭവ സ്ഥലത്ത് വച്ചും ഒരാൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോകുന്ന വഴിയിലും ഒരാൾ ആശുപത്രിയിൽ എത്തിയ ശേഷവും മാണ് മരിച്ചത്

ബിനീഷും സിദ്ധാർത്ഥ് മെഡിക്കൽ കോളേജ് ഹയർ സെക്കണ്ടറി സ്കൂളിലെ +1 വിദ്യാർത്ഥികൾ ആണ്
ഒരാൾ പേരുർകട കൺ കോഡിയ സ്കൂളിലുമാണ് പഠിക്കുന്നത്.
ഇവരുടെ സുഹൃത്തായ ആദർശിന്റെ ബൈക്കിൽ ബിനീഷും സിദ്ധാർത്ഥ് ചേർന്ന് സ്റ്റെഫിന്റെ വീട്ടിൽ വന്ന് സ്റ്റെഫിനെയും കൂട്ടി പോയത് ആണ്.

അമിതവേഗതയാണ് അപകടത്തിന് കാരണമെന്നാണ് സൂചന. വഴയില വളവിൽവെച്ച് നിയന്ത്രണം വിട്ട ബൈക്ക് റോഡിൽ നിന്ന് തെന്നിമാറി സമീപമുള്ള കുറ്റിക്കാട്ടിലേക്ക് കയറി മരത്തിൽ ഇടിക്കുകയായിരുന്നു. ബൈക്കിന്റെ മുൻഭാഗം പൂർണമായും തകർന്നു.

Leave a Reply

Your email address will not be published. Required fields are marked *

Previous post വേലപ്പൻ നായരുടെ 14-ാം അനുസ്മരണ യോഗം
Next post വനിതാ കമ്മിഷന്‍ ആക്റ്റ് ഭേദഗതി: ശില്പശാല ജനുവരി 6 രാവിലെ