December 9, 2024

തിരക്കേറിയ റോഡിൽ അലക്ഷ്യമായി വാഹനം ഉപേക്ഷിച്ച നിലയിൽ

Share Now

തിരക്കേറിയ റോഡിൽ അലക്ഷ്യമായി വാഹനം ഉപേക്ഷിച്ച നിലയിൽ.കാട്ടാക്കട തിരുവനന്തപുരം പ്രധാന റോഡിൽ മൈലടി വളവിന് സമീപമാണ്.കടലാക്രമണ പ്രതിരോധ ദുരന്ത നിവാരണ പ്രവർത്തിക്കുള്ള പാറയുമായി പോയിരുന്ന വലിയ റ്റിപ്പർ വാഹനമാണ് കഴിഞ്ഞ ഒരാഴ്ചയായി റോഡിൽ കിടക്കുന്നത്. വളവ് കഴിഞ്ഞുള്ള ഭാഗമായതിനാൽ അടുത്തേക്ക് എത്തുമ്പോൾ ആകും ശ്രദ്ധയിൽ പെടുക കൂടാതെ എതിർദിശയിൽ നിന്നുള്ള വാഹനത്തെ പെട്ടെന്ന്  കാണാനും സാധിക്കില്ല.ഇതുകാരണം തന്നെ അപകടങ്ങൾ സംഭവിക്കാൻ സാധ്യത ഏറെയാണ്.ഇവിടെയെത്തുന്ന കാൽ നടയാത്രക്കാരും ഇരുചക്ര വാഹന യാത്രക്കാരും ഏറെ ബുദ്ധിമുട്ടുന്നു.ബാങ്കുകൾ, ഇരുചക്ര വാഹനങ്ങളുടെ സ്ഥാപനങ്ങൾ ഉൾപ്പടെ പ്രവർത്തിക്കുന്ന തിരക്കേറിയ സ്ഥലത്താണ് വാഹനം നിറുത്തിയിട്ടിരിക്കുന്നത്.   എത്രയും പെട്ടെന്ന് വാഹനം ഇവിടെ നിന്നും മാറ്റാനുള്ള നടപടി സ്വീകരിക്കണം എന്നു വ്യാപാരികളും യാത്രക്കാരും ആവശ്യപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ആദ്യമായി ഒരു വാർഡിൽ വികസന രേഖ പുറത്തിറക്കി
Next post 23 കുട്ടികൾ ആദ്യ കുർബ്ബാന സ്വീകരിച്ചു