November 13, 2024

അപകടത്തിൽപ്പെട്ട വാഹനം നീക്കം ചെയ്യാത്തത് അപകടമാകും

Share Now

അപകടത്തിൽപ്പെട്ട വാഹനത്തെ നീക്കം ചെയ്യാതെ അപകടത്തെ വീണ്ടും ക്ഷണിച്ചു വരുത്തുന്നു.കാട്ടാക്കട മാർക്കറ്റിൽ റോഡിൽ മൂന്നു ദിവസം മുൻപ് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മുൻഭാഗം പൂർണ്ണമായും തകർന്ന ഓട്ടോ റിക്ഷ അതേ സ്ഥലത്തു ഇപ്പോൾ ഉപേക്ഷിച്ച നിലയിലാണ്. കൊടും വളവിലാണ് ഇപ്പോഴും ഈ വാഹനം തെറ്റായ ദിശയിൽ കിടക്കുന്നത്.വളവും കയറ്റവുമായ ഈ ഭാഗത്തു കൂടെ വാഹനങ്ങൾ വരുമ്പോൾ ഇതിനു തൊട്ടടുത്തു എത്തുമ്പോഴാകും വാഹനം ശ്രദ്ധയിൽപെടുന്നത്.ഓട്ടോയിൽ ഇടിക്കാതിരിക്കാൻ പെട്ടന്ന് വാഹനം ദിശമാറ്റിയാൽ എതിരെ വരുന്ന വാഹനത്തിന്റെ നിയന്ത്രണവും തെറ്റി കൂട്ടിയിടിച്ചോ മറ്റു വാഹനങ്ങളിൽ ഇടിച്ചോ അപകടം സംഭവിക്കാം. ഒപ്പം റോഡിന്റെ വശത്തേക്ക് ലക്ഷ്യം തെറ്റി ഇടിക്കാനും സാധ്യത ഉണ്ട്.കാൽനട യാത്രക്കാർ വാഹനം മറികടന്നു വന്നാലും എതിരെ വരുന്ന വാഹനങ്ങൾ ഇടിക്കാനുള്ള സാധ്യത ഉണ്ട്.അടിയന്തിരമായി നീക്കം ചെയ്യണമെന്ന് ആവശ്യം ശക്തമാണ്

Leave a Reply

Your email address will not be published. Required fields are marked *

Previous post നെയ്യാർ ഡാം ഷട്ടറുകൾ ശനിയാഴ്ച്ച നേരിയ തോതിൽ ഉയർത്തും.
Next post സ്കൂൾ വിദ്യാർത്ഥികളെ ശല്യം ചെയ്യുന്ന ആളെ പിടികൂടി