March 22, 2025

തൃശൂരിൽ കത്തി ചൂണ്ടി ഭീഷണിപ്പെടുത്തി ബാങ്ക് കൊള്ള; മോഷണം ഫെഡറൽ ബാങ്ക് ശാഖയിൽ

Share Now

തൃശൂർ പോട്ടയിൽ ആയുധവുമായി എത്തി ഭീഷണി മുഴക്കി ബാങ്ക് കൊള്ള. ഫെഡറൽ ബാങ്ക് ശാഖയിലാണ് മോഷണം നടന്നത്. ഉച്ചയോടെ ബൈക്കിലെത്തിയ മോഷ്ടാവ് ജീവനക്കാരെ കത്തി ചൂണ്ടി ഭീഷണിപ്പെടുത്തിയാണ് കൊള്ള നടത്തിയത്. ബാങ്കിൽ സെക്യൂരിറ്റി ജീവനക്കാരൻ ഉണ്ടായിരുന്നില്ല. സംഭവത്തിൽ പൊലീസ് കേസ് എടുത്തു. പ്രതിക്കായി വ്യാപക തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.

ഇന്ന് ഉച്ചയോടെയാണ് മോഷണം നടന്നത്. മാനേജറും മറ്റൊരു ജീവനക്കാരനും മാത്രമായിരുന്നു ബാങ്കിൽ ഉണ്ടായിരുന്നത്. ബാക്കി ജീവനക്കാർ ഭക്ഷണം കഴിക്കാൻ പോയപ്പോഴായിരുന്നു മോഷ്ടാക്കൾ എത്തിയത്. ആയുധവുമായി എത്തിയാണ് ബാങ്ക് കൊള്ളയടിച്ചത്. പൊലീസ് സംഭവ സ്ഥലത്ത് എത്തി കവർന്ന പണത്തിന്റെ കണക്ക് എടുത്തു.

ഫെഡറൽ ബാങ്കിന്റെ പ്രധാനപ്പെട്ട ശാഖയിലാണ് സംഭവം നടന്നത്. ബാങ്കിൽ സെക്യൂരിറ്റി ജീവനക്കാരൻ ഉണ്ടായിരുന്നില്ല. കാഷ് കൗണ്ടറില്‍ നിന്നാണ് പണം കവര്‍ന്നത്. കാഷ് കൗണ്ടര്‍ തല്ലിപൊളിച്ച് അകത്ത് കയറി പണം കവരുകയായിരുന്നു. എത്ര രൂപ നഷ്ടപ്പെട്ടുവെന്നത് സംബന്ധിച്ച് വിവരമില്ല. ഒരു മോഷ്ടാവ് മാത്രമാണുണ്ടായിരുന്നത്. മുഖം മൂടി ജാക്കറ്റ് ധരിച്ച് കൈയിൽ കത്തിയുമായാണ് മോഷ്ടാവ് എത്തിയത്. മലയാളത്തില്‍ അല്ല മോഷ്ടാവ് സംസാരിച്ചതെന്ന് ബാങ്ക് ജീവനക്കാര്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

Previous post ‘നഴ്സിം​ഗ് കോളേജിലെ റാ​ഗിം​ഗ് ക്രിമിനലുകൾ കാണിച്ച തോന്ന്യവാസം, എസ്എഫ്ഐയുടെ മുകളിൽ ചാരി വെയ്ക്കരുത്’; പി എം ആർഷോ
Next post കെആര്‍ മീരയ്‌ക്കെതിരെ കേസ് എടുക്കാന്‍ പൊലീസിന് ഭയം; രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഈശ്വര്‍