January 16, 2025

ഉന്നതവിജയം കാരസ്ഥമാക്കിയവർക്ക് തിളക്കം 2021 പുരസ്‌ക്കാരം

Share Now

അരുവിക്കരയിൽ തിളക്കം 2021
ഉഴമലയ്ക്കൽ:അരുവിക്കര നിയോജകമണ്ഡലത്തിലെ എസ്‌ എസ്‌ എൽ സി – പ്ലസ്‌ ടു എ പ്ലസ്‌ നേടിയ കുട്ടികൾക്ക്‌ നൽകുന്ന എം എൽ എ അവാർഡിന്റെ തിളക്കം 2021 ആദ്യ വിതരണം ഉഴമലയ്ക്കൽ എസ്‌ എൻ എച്ച്‌ എസ്സിൽ നടന്നു.തിളക്കം ഔദ്യോഗിക ഉദ്‌ഘാടനം ഇക്കഴിഞ്ഞ പതിനഞ്ചാം തീയതി പൊതുവിദ്യാഭ്യാസ- തൊഴിൽ വകുപ്പ്‌ മന്ത്രി വി. ശിവൻകുട്ടി നിർവ്വഹിച്ചിരുന്നു.

അഡ്വ: ജി. സ്റ്റീഫൻ എം എൽ എ ഉദ്‌ഘാടനം ചെയ്ത ചടങ്ങിൽ ഉഴമലയ്ക്കൽ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ജെ ലളിത, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം കണ്ണൻ എസ്‌ ലാൽ, അഡ്വ: എൻ. ഷൗക്കത്തലി, ഉഴമലയ്ക്കൽ വേണുഗോപാൽ, പി ടി എ പ്രസിഡന്റ്‌ ബി.ബിജു, പ്രധാന അധ്യാപിക ജി.ലില്ലി എന്നിവർ പങ്കെടുത്തു. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച്‌ നാല്‌ ഘട്ടമായാണ്‌ പുരസ്ക്കാര വിതരണം നടത്തിയത്‌. സ്കൂൾ അധിക്യതർ നടത്തുന്ന പ്രോജ്വലം 2021 പരിപാടിയും ഇതിനൊപ്പം നടന്നു.

Leave a Reply

Your email address will not be published. Required fields are marked *

Previous post മാവേലിയെ കണ്ടു അമ്പരന്ന് പഞ്ചായത്ത് ഒടുവിൽ ആരെന്നറിഞ്ഞപ്പോൾ സംഭവം കളറായി
Next post ജനങ്ങൾക്ക് ഭീതി വിതച്ച കാട്ടുപോത്തിനെ കാട്ടിലേക്ക് തുരത്തി