കാർ തകർത്ത സാമൂഹ്യ വിരുദ്ധരെ പിടികൂടണം; യൂത്ത് ലീഗ്
യൂത്ത്ലീഗ് ആലമുക്ക് യൂണിറ്റ് പ്രസിഡന്റ് സജീർഷായുടെ വാഹനം അടിച്ച് തകർത്ത അക്രമികളെ ഉടൻ അറസ്റ്റ് ചെയ്യണം — യൂത്ത് ലീഗ്
പൂവച്ചൽ: ഇരുട്ടിന്റെ മറവിൽ മുസ്ലീം യൂത്ത് ലീഗ് ആലമുക്ക് യൂണിറ്റ് പ്രസിഡന്റ് സജീർഷാ യുടെ വാഹനം അടിച്ച് തകർത്ത സാമൂഹ്യ വിരുദ്ധരെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണമെന്നും നാട്ടിലെ സമാധാനന്തരീക്ഷം തകർക്കുന്ന ഈ സാമൂഹ്യ വിരുദ്ധരെ സമൂഹത്തിൽ ഒറ്റപ്പെടുത്തണമെന്നും യൂത്ത് ലീഗ് പൂവച്ചൽ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.ഇത്തരം അക്രമം തടയാൻ പോലീസ് സത്വര നടപടി സ്വീകരിക്കണമെന്ന് യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ഫൈസ് പൂവച്ചൽ ആവശ്യപ്പെട്ടു.മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് എ.എ.അസീസ് സെക്രട്ടറി അബ്ദുൽഖാദർ മുസ്ലീം ലീഗ് ജില്ലാ കൗൺസിൽ അംഗം പൂവച്ചൽ ഷമീർ,മുഹമ്മദ് ഇസ്മയിൽ,ജലാലുദീൻ, റിയാസ് മുഹമ്മദ്, സനോഫർ നൗഷാദ്,മീരാസാഹിബ് എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു
More Stories
വെറുതെയല്ല സ്തുതിഗീതം; പിണറായി വിജയനെ പുകഴ്ത്തി ഗാനം രചിച്ച ചിത്രസേനന് അപേക്ഷിക്കുന്നതിന് മുന്നേ ജോലി; വിവാദത്തിലായി നിയമനം
മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി ‘കാവലാൾ’ പാട്ടെഴുതിയ പൂവത്തൂർ സേനന്റെ നിയമനം വിവാദത്തിൽ. പൊതുവിതരണ വകുപ്പിൽ നിന്നും വിരമിച്ച ചിത്രസേനന് ധനവകുപ്പിൽ പുനർനിയമനം ലഭിക്കുകയായിരുന്നു. 2024 ഏപ്രിൽ...
സെയ്ഫ് അലിഖാന് കുത്തേറ്റ സംഭവം; ലക്ഷ്യം മോഷണം തന്നെയെന്ന് സ്ഥിരീകരണം, പ്രതികളെ തിരിച്ചറിഞ്ഞെന്ന് പൊലീസ്
സെയ്ഫ് അലിഖാന് കുത്തേറ്റ സംഭവത്തിൽ ലക്ഷ്യം മോഷണം തന്നെയെന്ന് സ്ഥിരീകരണം. പ്രതികളെ തിരിച്ചറിഞ്ഞെന്ന് പൊലീസ് പറഞ്ഞു. പത്ത് സംഘങ്ങളായി തിരിഞ്ഞാണ് കേസിൽ പൊലീസ് അന്വേഷണം നടത്തുന്നത്. വ്യാഴാഴ്ച...
’41 ദിവസത്തെ പൂജ മുടങ്ങാതെ ചെയ്യാൻ കഴിയണം’; ഗോപന് സ്വാമിയുടെ കുടുംബം ഹൈക്കോടതിയിലേക്ക്
നെയ്യാറ്റിൻകര ഗോപന് സ്വാമിയുടെ കല്ലറ പൊളിക്കല്‍ കേസ് ഹൈക്കോടതിയിലേക്ക്. മരണശേഷമുള്ള 41 ദിവസത്തെ പൂജ മുടങ്ങാതെ ചെയ്യാൻ കഴിയണമെന്നാവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും. കല്ലറ പൊളിക്കാനുള്ള...
ആലപ്പുഴയിൽ അസാധാരണ വൈകല്യത്തോടെ ജനിച്ച കുഞ്ഞ് അതീവ ഗുരുതരാവസ്ഥയിൽ
അസാധാരണ വൈകല്യത്തോടെ ജനിച്ച കുഞ്ഞ് അതീവ ഗുരുതരാവസ്ഥയിൽ. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിൽ തീവ്രപരിചരണ വിഭാഗത്തിലാണ് കുഞ്ഞ് ചികിത്സയിലുള്ളത്. ശ്വാസതടസം അനുഭവപ്പെട്ടതിനെതുടർന്ന് ഇന്ന് രാവിലെയാണ് കുഞ്ഞിനെ വണ്ടാനം...
ആറ്റിങ്ങൽ ഇരട്ടകൊലപാതകം; രണ്ടാം പ്രതി അനുശാന്തിക്ക് ജാമ്യം
ആറ്റിങ്ങൽ ഇരട്ടകൊലപാതക കേസിലെ രണ്ടാം പ്രതി അനുശാന്തിക്ക് ജാമ്യം അനുവദിച്ച് സുപ്രിംകോടതി. വിചാരണ കോടതിക്ക് ഉപാധികൾ തീരുമാനിക്കാമെന്ന് നിർദേശം. ശിക്ഷാ വിധി റദ്ദാക്കണമെന്ന ഹർജി തീർപ്പാക്കുന്നത് വരെയാണ്...
നാടകത്തിന് താല്‍ക്കാലിക അവസാനം; ബോബി ചെമ്മണ്ണൂര്‍ ജയിലിൽ നിന്നും പുറത്തിറങ്ങി
നടി ഹണി റോസിന്റെ പരാതിയില്‍ ജാമ്യം ലഭിച്ച വ്യവസായി ബോബി ചെമ്മണ്ണൂര്‍ ജയിലില്‍ നിന്നും പുറത്തിറങ്ങി. കോടതി ജാമ്യം അനുവദിച്ചിട്ടും ബോബി ചെമ്മണ്ണൂര്‍ ജയിലിൽ നിന്നും പുറത്തിറങ്ങിയിരുന്നില്ല....