January 15, 2025

അണപ്പാട്-ചീനിവിള-പോങ്ങുമൂട് റോഡ്  പൊതുമരാമത്തു പരിശോധന നടത്തി

Share Now


മാറനല്ലൂർ :
മാറനല്ലൂരിലെ  അണപ്പാട്-ചീനിവിള-പോങ്ങുമൂട് റോഡിലെ സീബ്രക്രോസിങ്  വരകൾ,  റിഫ്‌ളക്റ്ററുകൾ,  അപകട സൂചനബോർഡുകൾ തുടങ്ങിയവയുടെ അപാകത പരിഹരിക്കണമെന്നും പ്രദേശത്തു അപകടങ്ങൾ പെരുകകയാണെന്നും  കാണിച്ചു  ചീനിവിള മഹിമ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് നൽകിയ അപേക്ഷ പരിഗണിച്ചാണ് പൊതുമരാമത്തു അധികൃതർ പരിശോധനക്കും അളവെടുപ്പിനുമായി എത്തിയത്.കൊടും വളവുകൾ ഉള്ള പ്രദേശത്തു അമിതവേഗതയിൽ പോകുന്ന വാഹനങ്ങളും അശ്രദ്ധമായി എത്തുന്ന വാഹനങ്ങളും ഉൾപ്പടെ അപകടത്തിൽപ്പെടുന്നത് പതിവാണ്.

സ്‌കൂൾ വിദ്യാർത്ഥികൾ കാൽനടയായി സഞ്ചരിക്കുന്ന റോഡിൽ വരുടെ സുരക്ഷയും പൊതുജനത്തിന്റെ സുരക്ഷയും മുൻ നിര്ത്തിയാണ് കഴിഞ്ഞ മാസം റോഡ് സേഫ്റ്റി അതോറിറ്റിക്ക് വിവരങ്ങൾ കാണിച്ചു ക്ലബ് കത്ത് നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ ഇ കത്ത് റോഡ് സേഫ്റ്റി അതോറിറ്റി പൊതു മരാമത്തിനു കൈമാറുകയും തിരുവനന്തപുരം മെയിൻ ചീഫ് എഞ്ചിനീയറുടെ  നിർദേശാനുസരണം ഉദ്യോഗസ്ഥർ നേരിട്ടെത്തി പരിശോധന നടത്തി. സ്ഥല പരിശോധനയുടെ വിശദ  റിപ്പോർട്ട് കൈമാറി റഗുഡർ നടപടികളെ കുറിച്ച് തീരുമാനിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Previous post നടൻ ജഗദീഷിന്റെ ഭാര്യ ഡോ.രമ അന്തരിച്ചു
Next post ജലസമൃദ്ധമായി മലയിൻകീഴ് ആനപ്പാറക്കുന്ന്.