December 2, 2024

ജാഗ്രത വേണം താലൂക്കിലെ സ്ഥിതി ഇങ്ങനെയാണ്

Share Now

കാട്ടാക്കട താലൂക്കിൽ പോസിറ്റീവ് കൂടുന്നു. പല പഞ്ചായത്തിലും ടിപിആർ നിരക്ക് 30 മുതൽ അറുപതു വരെ.
കൂടുതൽ ജാഗ്രത വേണമെന്ന് അധികൃതർ.

കാട്ടാക്കട.

കാട്ടാക്കട താലൂക്കിൽ പോസിറ്റീവ് എണ്ണം കൂടുന്നു.നിലവിൽ കാട്ടാക്കട ഗ്രാമപഞ്ചായത്തിൽ ആകെ 102 പോസിറ്റീവ് കേസുകളാണ് ആക്ടീവായുള്ളത്. പൂവച്ചൽ പഞ്ചായത്തിൽ ആകെ. കേസുകളാണുള്ളത്. കുറ്റിച്ചൽ 30 പോസിറ്റീവ് കേസുകൾ ഉണ്ട്.ചൊവാഴ്ച 13 പേരിൽ നടത്തിയ പരിശോധനയിൽ 7 പോസിറ്റീവ് കേസുണ്ട് ആകെ മുപ്പത് പേർക്ക് പോസിറ്റീവ് ആണിവിടെ 53.85 ആണ് ടിപിആർ.കള്ളിക്കാട് 18 സാമ്പിളിൽ 14 പേർക്ക് ആണ് സ്ഥിരീകരണം.ഇവിടെ 77.78 ആണ് ഡെയിലി ടിപിആർ.വിളവൂർക്കലിൽ 45 പേരുടെ പരിശോധനയില് 36 പേർക്ക് സ്ഥിരീകരണം.ഇവിടെ 76.65 ആണ് ടിപിആർ.മലയിൻകീഴ് പഞ്ചായത്തിൽ 136 പേരുടെ പരിശോധനയിൽ 92 പേർക്കാണ് സ്ഥിരീകരണം.67.65 ആണ് ഇവിടെ ടിപിആർ. വിളപ്പിൽശാലയിൽ 72ൽ 2ൽ42 പേർക്ക് ആണ് സ്ഥിരീകരണം. ആകെ 64 പോസിറ്റീവ് കേസുണ്ട്.53.85 ടിപിആർ ഉണ്ടിവിടെ.മാറനല്ലൂർ പഞ്ചായത്തിൽ ചൊവ്വാഴ്ച 90 പേർക്ക് സ്ഥിരീകരിച്ചു. ആകെ 150 ആക്റ്റീവ് കേസുകൾ ഉണ്ട്.

വാണിജ്യ വ്യവസായ സ്ഥലനനങ്ങളിൽ കർശന കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നും ആളുകൾ അനാവശ്യ കൂട്ടം കൂടാതെ നോക്കണമെന്നും പാഞ്ചായത് അധികൃതർ പറഞ്ഞു. ഇനിയൊരു അടച്ചിടലിൽ നിന്നും ഒഴിവാക്കാൻ പൊതു ജനങ്ങൾ കർശനമായി സ്വയം നിയന്ത്രണം നടത്തണമെന്നും ലക്ഷണങ്ങൾ ഉള്ളവർ ഒരു കാരണവശാലും പൊതു ഇടത്തിൽ പ്രവേശിച്ചു രോഗം പകരാനുള്ള സാഹചര്യം ഒഴിവാക്കണമെന്നും അധികൃതർ നിർദേശിച്ചു.വിവിധ ഇടങ്ങളിൽ നിരീക്ഷങ്ങൾക്ക് പ്രത്യേക സംവിധാനം ഉണ്ടാകുമെന്നും പാഞ്ചായത് അധികൃതർ പറഞ്ഞു. വാർഡ് തലത്തിൽ കോവിഡ് പരിശോധനകൾ സജ്ജീകരിക്കും ഇതുകൂടാതെ ഒരാഴ്ചത്തെ സ്ഥിതി അവലോകനം നടത്തിയ ശേഷം സ്ഥിതി നിയന്ത്രണാതീതം എങ്കിൽ കോവിഡ് സെൻറ്ററുകൾ ആരംഭിക്കാനും പഞ്ചായത്തുകൾ തീരുമാനം എടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Previous post 15 ഓളം ജീവനക്കാർക്കു കോവിഡ്.
Next post സമ്പർക്കത്തിൽ പെട്ടവർ ജാഗ്രത പാലിക്കണമെന്നു എം എൽ എ