കാട്ടാക്കടയിലെ അഭിമാനമായി അലീന 1200 /1200
കാട്ടാക്കട
കേരള സംസ്ഥാന പ്ലസ് ടു പരീക്ഷ ഫലം വന്നപ്പോൾ കാട്ടാക്കട പി.ആർ വില്യം ഹയർ സെക്കൻഡറി സ്കൂളിൽ സയൻസ് വിഷയത്തിൽ ഫുൾമാർക്ക് വാങ്ങി എസ്.ബി.അലീന കാട്ടാക്കടക്ക് അഭിമാനമായി. സ്കൂളിന് ഇതു നാലാം തവണയാണ് ഫുൾ മാർക്ക് നേട്ടം വരുന്നത് .സ്കൂളിലെ തന്നെ അദ്ധ്യാപക ദമ്പതികളായ കാട്ടാക്കട മുളയംകോട് കൃപാശ്രമത്തിന് സമീപം ബത്ലേഹേമിൽ കെ.പി.ബെൻസർ ബോസ്ക്കോയുടേയും വൈ.ഷൈനിയുടേയും മകളാണ് അലീന.കുട്ടിക്കാലം മുതൽ തന്നെ പഠിത്തത്തിൽ മിടുക്കിയിയിരുന്ന അലീന പാഠ്യേതര വിഷയങ്ങളിലും കഴിവ് തെളിയിച്ചിട്ടുണ്ട്.
പത്താം ക്ലാസിൽ ഫുൾ മാർക്ക് വാങ്ങി ഇതേ സ്കൂളിൽ നിന്നുമാണ് പ്ലസ്ടുവിനെത്തിയത്.യുവജനോത്സവത്തിൽ ബഡിംഗ്&ഗ്രാഫ്റ്റിഗിൽ സംസ്ഥാന തലത്തിൽ എഗ്രെയിഡ് നേടിയിട്ടുണ്ട്.കൂടാതെ പാട്ട്,നൃത്തം,വായന,കഥ,കവിത എഴുത്ത് എന്നിവയിലും മിടുക്കിയാണ്.ഓങ്കോളജി ഡോക്ടറായി സമൂഹ്യസേവനമാണ് തന്റെ ലക്ഷ്യമെന്ന് അലീന പറയുന്നു.ഇതേ സ്കൂളിലെ പത്താം ക്ളാസ് വിദ്യാർത്ഥി ആണ് സഹോദരൻ ആൾഫിൻ ബോസ്ക്കോ.
More Stories
’41 ദിവസത്തെ പൂജ മുടങ്ങാതെ ചെയ്യാൻ കഴിയണം’; ഗോപന് സ്വാമിയുടെ കുടുംബം ഹൈക്കോടതിയിലേക്ക്
നെയ്യാറ്റിൻകര ഗോപന് സ്വാമിയുടെ കല്ലറ പൊളിക്കല്‍ കേസ് ഹൈക്കോടതിയിലേക്ക്. മരണശേഷമുള്ള 41 ദിവസത്തെ പൂജ മുടങ്ങാതെ ചെയ്യാൻ കഴിയണമെന്നാവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും. കല്ലറ പൊളിക്കാനുള്ള...
ആലപ്പുഴയിൽ അസാധാരണ വൈകല്യത്തോടെ ജനിച്ച കുഞ്ഞ് അതീവ ഗുരുതരാവസ്ഥയിൽ
അസാധാരണ വൈകല്യത്തോടെ ജനിച്ച കുഞ്ഞ് അതീവ ഗുരുതരാവസ്ഥയിൽ. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിൽ തീവ്രപരിചരണ വിഭാഗത്തിലാണ് കുഞ്ഞ് ചികിത്സയിലുള്ളത്. ശ്വാസതടസം അനുഭവപ്പെട്ടതിനെതുടർന്ന് ഇന്ന് രാവിലെയാണ് കുഞ്ഞിനെ വണ്ടാനം...
ആറ്റിങ്ങൽ ഇരട്ടകൊലപാതകം; രണ്ടാം പ്രതി അനുശാന്തിക്ക് ജാമ്യം
ആറ്റിങ്ങൽ ഇരട്ടകൊലപാതക കേസിലെ രണ്ടാം പ്രതി അനുശാന്തിക്ക് ജാമ്യം അനുവദിച്ച് സുപ്രിംകോടതി. വിചാരണ കോടതിക്ക് ഉപാധികൾ തീരുമാനിക്കാമെന്ന് നിർദേശം. ശിക്ഷാ വിധി റദ്ദാക്കണമെന്ന ഹർജി തീർപ്പാക്കുന്നത് വരെയാണ്...
നാടകത്തിന് താല്‍ക്കാലിക അവസാനം; ബോബി ചെമ്മണ്ണൂര്‍ ജയിലിൽ നിന്നും പുറത്തിറങ്ങി
നടി ഹണി റോസിന്റെ പരാതിയില്‍ ജാമ്യം ലഭിച്ച വ്യവസായി ബോബി ചെമ്മണ്ണൂര്‍ ജയിലില്‍ നിന്നും പുറത്തിറങ്ങി. കോടതി ജാമ്യം അനുവദിച്ചിട്ടും ബോബി ചെമ്മണ്ണൂര്‍ ജയിലിൽ നിന്നും പുറത്തിറങ്ങിയിരുന്നില്ല....
‘നാടകം വിലപോകില്ല’; വേണ്ടിവന്നാൽ ജാമ്യം റദ്ദാക്കുമെന്ന് ബോബി ചെമ്മണ്ണൂരിന് താക്കീതുമായി കോടതി
നാടകം വിലപോകില്ലെന്നും വേണ്ടിവന്നാൽ ജാമ്യം റദ്ദാക്കുമെന്നും ബോബി ചെമ്മണ്ണൂരിന് താക്കീതുമായി ഹൈക്കോടതി. ബോബി ചെമ്മണ്ണൂർ കഥമെനയാൻ ശ്രമിക്കുകയാണോ എന്നും കോടതി ചോദിച്ചു. മാധ്യമ ശ്രദ്ധയ്ക്ക് വേണ്ടിയാണോ ശ്രമമെന്നും...
കാറില്‍ മയക്കുമരുന്ന് കടത്ത്; ദമ്പതികള്‍ അറസ്റ്റില്‍
കാസര്‍കോട് മഞ്ചക്കല്ലില്‍ വന്‍ മയക്കുമരുന്ന് വേട്ട. 100 ഗ്രാം എംഡിഎംഎയുമായി ദമ്പതികള്‍ അടക്കം നാല് പേരെ പൊലീസ് പിടികൂടി. കോട്ടക്കണ്ണി സ്വദേശി ഷാനവാസ് (42), ഭാര്യ ഷെരീഫ...