ഭഗവത്ഗീതയും ഖുർആനും ബൈബിളും വെളിച്ചം പകർന്നു ആദ്യാക്ഷരം
ഭഗവത്ഗീതയും ഖുർആനും ബൈബിളും ഉൾപ്പെടെ പതിനയ്യായിരത്തോളം പുസ്തകങ്ങളെ സാക്ഷിനിർത്തി മാനവികയുടെ വെളിച്ചം പകർന്നു റയാൻ അലക്സും ഫാത്തിമ ദിൽനയും, അദ്രികയും അഭിനവും തന്മയി കൃഷ്ണയും ഉൾപ്പെടെ നിരവധി കുട്ടികളാണ് പൂഴനാട് നീരാഴി കോണം ഭാവന ഗ്രന്ഥശാല ആൻഡ് കലാ സാംസ്കാരിക കേന്ദ്രത്തിൽ വച്ച് മലയാളത്തിലെ പ്രശസ്തനായ സാഹിത്യകാരൻ സി വി ബാലകൃഷ്ണനിൽ നിന്നു ആദ്യാക്ഷരം കുറിച്ചത്.
അക്ഷരങ്ങളെ നെഞ്ചോട് ചേർത്ത് ഉയരങ്ങൾ കീഴടക്കാൻ കുട്ടികൾക്ക് കഴിയട്ടെയെന്ന് സി വി ബാലകൃഷ്ണൻ ആശംസിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചെറുപുഷ്പം , ബ്ലോക്ക് പഞ്ചായത്ത് അംഗം മേരി മേബിൾ ചലച്ചിത്ര സംവിധായകനായ സോഹൻലാൽ, തിരക്കഥാകൃത്ത് രാജു രംഗനാഥ്, എഴുത്തുകാരൻ അജി ദൈവപ്പുര, ഷാജി കെ ഇഷാര ഭാവന പ്രസിഡന്റ് പൂഴനാട് ഗോപൻ, സെക്രട്ടറി ഗംഗൻ, രാജേഷ് കൃഷ്ണൻ, മിനി, അലക്സ്, ബിനു, വിപിൻ, . സുജിത്ത്, സീനത്ത് മുജീബ്, പ്രദീപ് തുടങ്ങിയവർ പങ്കെടുത്തു.
More Stories
‘ഉയർന്ന നഷ്ടപരിഹാര തുക ദുരന്തബാധിതരുടെ അവകാശമല്ല’; നഷ്ടപരിഹാരം നൽകണമെന്ന് സർക്കാരിനോട് നിർദ്ദേശിക്കാനാവില്ലെന്ന് ഹൈക്കോടതി
ഉയർന്ന നഷ്ടപരിഹാര തുക ദുരന്തബാധിതരുടെ അവകാശമല്ലെന്ന് ഹൈക്കോടതി. ദുരന്തബാധിതർക്ക് ഉയർന്ന നഷ്ടപരിഹാരം നൽകണമെന്ന് സർക്കാരിനോട് നിർദ്ദേശിക്കാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. വയനാട് ദുരന്തത്തിൽ ഉയർന്ന തുക നഷ്ടപരിഹാരം വേണമെന്ന...
ഉമാ തോമസ് എംഎല്‍എ ഇന്ന് ആശുപത്രി വിടും; ഫിസിയോ തെറാപ്പിയുള്‍പ്പടെയുള്ള ചികിത്സ തുടരും
കലൂര്‍ സ്റ്റേഡിയത്തിന്റെ ഗാലറിയില്‍ നിന്ന് വീണ് പരിക്കേറ്റ ഉമാ തോമസ് എംഎല്‍എ ഇന്ന് ആശുപത്രി വിടും. കഴിഞ്ഞ 28ന് മൃദംഗ വിഷന്റെ ആഭിമുഖ്യത്തില്‍ കലൂര്‍ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍...
ഗോപന്റേത് സ്വാഭാവിക മരണമെന്ന് പ്രാഥമിക നിഗമനം; ആന്തരിക അവയവങ്ങള്‍ പരിശോധനയ്ക്ക് അയച്ചു
തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി ഗോപന്റെ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി. സ്വാഭാവിക മരണമെന്ന് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. മരിച്ച ശേഷമാണ് സമാധിയിലിരുത്തിയെന്നാണ് മെഡിക്കല്‍ കോളജില്‍ നിന്നും ലഭിക്കുന്ന വിവരം. നിലവില്‍...
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്; ഞായറാഴ്ച നാല് ജില്ലകളിൽ യെല്ലോ അലേർട്ട്
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പിൽ...
യുജിസി കരട് നിര്‍ദേശം ഫെഡറല്‍ വിരുദ്ധം; സംസ്ഥാനങ്ങളെ ഒറ്റക്കെട്ടായി അണിനിരത്തും; രാജ്യവ്യാപക പ്രതിഷേധം ഉയര്‍ത്തും; കേന്ദ്ര സര്‍ക്കാരിനെ വെല്ലുവിളിച്ച് എംവി ഗോവിന്ദന്
ഫെഡറലിസം സംരക്ഷിക്കാന്‍ വേണ്ടി മോദി സര്‍ക്കാരിനെതിരെ പോരാട്ടം അനിവാര്യമാക്കുന്നതാണ് കഴിഞ്ഞദിവസം പുറത്തിറക്കിയ യുജിസിയുടെ പുതിയ കരട് നിര്‍ദേശങ്ങളെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്. . ഭരണഘടനയുടെ...
വെറുതെയല്ല സ്തുതിഗീതം; പിണറായി വിജയനെ പുകഴ്ത്തി ഗാനം രചിച്ച ചിത്രസേനന് അപേക്ഷിക്കുന്നതിന് മുന്നേ ജോലി; വിവാദത്തിലായി നിയമനം
മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി ‘കാവലാൾ’ പാട്ടെഴുതിയ പൂവത്തൂർ സേനന്റെ നിയമനം വിവാദത്തിൽ. പൊതുവിതരണ വകുപ്പിൽ നിന്നും വിരമിച്ച ചിത്രസേനന് ധനവകുപ്പിൽ പുനർനിയമനം ലഭിക്കുകയായിരുന്നു. 2024 ഏപ്രിൽ...