December 2, 2024

അഭിനേത്രി ചിത്ര ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.

Share Now

ചെന്നൈ: പ്രശസ്ത നടി ചിത്ര (56) ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിലെ വസതിയിൽ അന്തരിച്ചു. മലയാളം, തമിഴ് ഉൾപ്പടെ നിരവധി ഭാഷകളിലായി നൂറിലധികം ചിത്രങ്ങളിൽ മികച്ച കഥാപാത്രങ്ങൾ അവതരിപ്പിച്ചു.ആട്ടക്കലാശം എന്ന ചിത്രത്തിൽ മോഹൻലാലിന്റെ നായികയായിട്ടാണ് ചിത്ര ചലച്ചിത്രരംഗത്തെത്തുന്നത്. തുടർന്ന് സൂപ്പർസ്റ്റാറുകളുടെ എല്ലാം നായികയായി.പൊന്നുചാമി സിനിമയിലെ നായിക കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടി. മമ്മൂട്ടിയുടെ നായികയായി അഭിനയിച്ച അമരത്തിലെ കഥാപാത്രം ചിത്രക്ക് മികച്ച അഭിപ്രായം നേടിക്കൊടുത്ത ഒന്നാണ്.

ആറാം തമ്പുരാൻ, മിസ്റ്റർ ബ്ട്ടലർ, അടിവാരം പാഥേയം, സാദരം, അദ്വൈതം, ദേവാസുരം, ഏകലവ്യൻ, കളിക്കളം, പഞ്ചാഗ്നി എന്നീ സിനിമകളിലും ചിത്രയുടെ കഥാപാത്രങ്ങൾ വളരെ ശ്രദ്ധേയമാണ്. ഇതിൽ 2001ൽ പുറത്തിറങ്ങിയ സൂത്രധാരൻ എന്ന ദിലീപ് ചിത്രത്തിലാണ് ചിത്ര ഏറ്റവും ഒടുവിലായി അഭിനയിച്ചത്. പിന്നീട് തമിഴ് സീരിയലുകളിൽ സജീവമായിരുന്നു.

രാജഗോപാലിന്റെയും ദേവിയുടെയും മകളായി 1965ൽ കൊച്ചിയിലാണ് ജനനം. ഭർത്താവ് വിജയരാഘവൻ. മകൾ: ശ്രുതി. സംസ്കാരം വൈകീട്ട് 4 മണിക്ക് ചെന്നൈ സാലിഗ്രാമത്തിൽ.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഉപേക്ഷിച്ച നിലയിൽ തോക്കും വെടിയുണ്ടയും, പാസ്‌പ്പോർട്ടും ഉൾപ്പെടെ കെ എസ് ആർ റ്റി സി ബസിൽ
Next post ജനതാ ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു