January 16, 2025

വാഹനം അപകടത്തിൽപെട്ടു കന്യാസ്ത്രീ മരിച്ചു

Share Now

വെഞ്ഞാറമൂട്: പുരോഹിതനും കന്യാസത്രീകളും സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് മരത്തിലിടിച്ച് വാഹനത്തിലുണ്ടായിരുന്ന കന്യാസ്ത്രീ മരിച്ചു. നാലുപേർക്ക് പരിക്ക്. ഡോട്ടേഴ്സ്സ്സ്സ്സ്സ് ഓഫ് മേരിസഭാ അംഗം നെടുമങ്ങാട് വെള്ളൂർക്കോണത്ത് ലാസ്റ്റ് ലേറ്റ് മാതാ ചർച്ചിലെ സിസ്റ്റർ ഗ്രൈസ് മാത്യു (61) ആണ് മരിച്ചത്. വാഹനം ഓടിച്ചിരുന്ന ഫാദർ അരുൺ (40), സിസ്റ്റർ എയിഞ്ചൽ മേരി (85), സിസ്റ്റർ ലിഡിയ (38) സിസ്റ്റർ അനുപമ (38) എന്നിവർക്കാണ് പരിക്കേറ്റത്. പുലർച്ചെ 4.15ന് സംസ്ഥാന പാതയിൽ പിരപ്പൻകോട് സെൻ്റ് ജോൺസ് ആശുപത്രിയ്ക്ക് സമീപത്തായിരുന്നു അപകടം. തൃശ്ശൂരിൽ നിന്നും വെള്ളൂർക്കോണത്തേയ്ക്ക് വരുകയായിരുന്ന കോളിസ് കാർ സംഭവസ്ഥലത്ത് വച്ച് നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഗ്രൈസ് മേരിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റവരെ നാട്ടുകാരും പോലീസും ചേർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. വെഞ്ഞാറമൂട് പോലീസ് മേൽനടപടി സ്വീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ടെമ്പോയിൽ യുവതിക്ക് നേരെ അതിക്രമം   
Next post മുട്ടക്കോഴി കുഞ്ഞുങ്ങളുടെ വിതരണം ഉദ്‌ഘാടനം ചെയ്തു