March 17, 2025

കാട്ടാക്കടയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

Share Now

കാട്ടാക്കട:കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രികൻ മരിച്ചു.വാഴിച്ചൽ പേരേക്കോണം ആനക്കുഴി സജിത ഭവനിൽ സുരേന്ദ്രൻ(62)ആണ്‌ മരിച്ചത്.ഇന്നലെ രാവിലെ 7.30 തോടെ കാട്ടാക്കട തിരുവനന്തപുരം റോഡിൽ പൊട്ടൻകാവിന് സമീപമാണ് അപകടം.കാട്ടക്കാടയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ ഓടിച്ചിരുന്ന കാറിൽ തെറ്റായ ദിശയിലേക്ക് കയറി കാട്ടാക്കടയിൽ നിന്നും മലയിൻകീഴ് ഭാഗത്തേക്ക് പോകുകയായിരുന്ന സുരേന്ദ്രന്റെ ആക്ടിവ സ്കൂട്ടർ ഇടിച്ചു കയറുകയായിരുന്നു.100 മീറ്ററോളം ഇടിച്ചു നിരക്കി പോയാണ് കാർ നിന്നത്.ഉള്ളിൽ കുടുങ്ങിയ നിലയിലായിരുന്നു സുരേന്ദ്രൻ.അപകടത്തിൽ ഡോക്ടർക്ക് നിസാര പരിക്കേറ്റു.കാറിന്റെ മുൻഭാഗം തകർന്നു.സ്കൂട്ടർ പൂർണ്ണമായും തകർന്നു.സുരേന്ദ്രന്റെ കാൽ ഒടിയുകയും വാരിയെല്ലുകൾ തകരുകയും തലക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തു.ആളുകൾ ഓടിക്കൂടി ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരിച്ചു.സ്കൂട്ടർ തെറ്റായ ദിശയിൽ കയറാനുള്ള സാഹചര്യം വ്യക്തമല്ല.അപകട ദൃശ്യങ്ങൾ സമീപത്തെ സ്ഥാപനത്തിൽ നിന്നും ലഭിച്ചിട്ടുണ്ട്.ഇതിലാണ് സ്കൂട്ടർ തെറ്റായ ദിശയിലായിരുന്നുവെന്ന് കണ്ടെത്തിയത്.ഭാര്യ:മേരി.  

One thought on “കാട്ടാക്കടയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

  1. Thank you for your sharing. I am worried that I lack creative ideas. It is your article that makes me full of hope. Thank you. But, I have a question, can you help me?

Leave a Reply

Your email address will not be published. Required fields are marked *

Previous post മത സൗഹാർദ ഇഫ്താർ സംഗമം സംഘടിപ്പിച്ചു
Next post അലക്ഷ്യമായി എത്തിയ കാർ ബൈക്കിനെയും മറ്റൊരു കാറിനെയും ഇടിച്ചു.ഒരാൾ മരിച്ചു