
തോക്കുമായെത്തി വെള്ളത്തിന് വേണ്ടി യുവാവിൻ്റെ പ്രതിഷേധം
വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് ഓഫീസിൽ തോക്കുമായി എത്തിയ യുവാവ് ജീവനക്കാരെ അകത്ത് ആക്കി ഗേറ്റ് പൂട്ടി. രാവിലെ11 മണിയോടെ ആണ് സംഭവം. കനാൽ വെള്ളം തുറന്ന് വിടാൻ കഴിയാത്ത പഞ്ചായത്ത് അടച്ചു പൂട്ടുക എന്ന പ്ലക്ക് കാർഡ് കയ്യിലേന്തി ആണ് യുവാവ് എത്തിയത്.
പല തവണ പരാതി നൽകിയെങ്കിലും ഭലം കണ്ടില്ല എന്ന് ആരോപിച്ച് ആണ് പ്രതിഷേധം. കനാൽ വെള്ളം രണ്ടുവർഷമായി ലഭിക്കാത്തതിനാൽ കർഷകർ ഉൾപ്പടെ ബുദ്ധിമുട്ടിൽ ആണെന്ന് ആരോപിച്ചാണ് അമരിവിള സ്വദേശി മുരുകൻ തോക്കുമായി എത്തി പ്രതിഷേധിച്ചത്.

ഓഫീസിന് മുന്നിൽ എത്തിയ യുവാവ് ഗേറ്റ് ഹെൽമെറ്റ് ലോക്ക് ഉപയോഗിച്ച് പൂട്ടി. ഇതോടെ മണിക്കൂറോളം ജീവനക്കാരും പഞ്ചായത്ത് ഓഫീസിൽ എത്തിയവരും ഭീതിയിലായി. സംഭവം അറിഞ്ഞ ഉടനെ പൊലീസ് സ്ഥലത്ത് എത്തി. ഇയാളുടെ അരയിൽ നിന്ന് എയർ ഗൺ പൊലീസ് പിടിച്ചെടുത്തു.തുടർന്ന് ഇയാളെ അനുനയിപ്പിച്ച് സ്റ്റേഷനിലേക്ക് കൊണ്ട് പോയി.



More Stories
യുവതിയെ മുൻ സുഹൃത്ത് വീട്ടിൽക്കയറി ആക്രമിച്ചു, ആശുപത്രിയിൽ ഉപേക്ഷിച്ച ശേഷം കടന്നു കളഞ്ഞു : സച്ചു പൊലീസ് പിടിയിൽ
നെയ്യാറ്റിൻകരയിൽ യുവതിയെ മുൻ സുഹൃത്ത് വീട്ടിൽക്കയറി വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ യുവാവ് പിടിയിൽ. വെൺപകൽ സ്വദേശി സൂര്യക്കാണ് ആക്രമണത്തിൽ ഗുരുതര പരിക്കേറ്റത്. സംഭവത്തിൽ കൊടങ്ങാവിള സ്വദേശി സച്ചുവിനെ പൊലീസ്...
മുഖ്യമന്ത്രിയുടെ സുരക്ഷാഡ്യൂട്ടിക്കിടെ കുശലാന്വേഷണം; വനിതാ പൊലീസുകാര്‍ക്കെതിരെ അച്ചടക്കനടപടി
കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയില്‍ ജനുവരി 14 ന് നടന്ന കോണ്‍ക്ലേവിലെ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ ഡ്യൂട്ടിക്കിടെ ദീര്‍ഘനേരം സംസാരിച്ചുനിന്ന വനിതാ പൊലീസുകാര്‍ക്കെതിരെ അച്ചടക്ക നടപടി....
ഗതാഗതം തടസപ്പെടുത്തി സമ്മേളനം; എംവി ഗോവിന്ദന് നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി
തലസ്ഥാനത്ത് റോഡ് തടസപ്പെടുത്തി സിപിഎം സമ്മേളനം സംഘടിപ്പിച്ച സംഭവത്തില്‍ സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് ഫെബ്രുവരി 12ന് നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി. വഴിതടസ്സപ്പെടുത്തി രാഷ്ട്രീയപാര്‍ട്ടികള്‍ പരിപാടികള്‍ സംഘടിപ്പിച്ചതിലുള്ള...
സംസ്ഥാനത്ത് ഇന്നും പകൽ താപനിലയിൽ വർധനവിന് സാധ്യത; ജാഗ്രതാ നിർദേശം
സംസ്ഥാനത്ത് ഇന്നും പകൽ താപനിലയിൽ വർധനവിന് സാധ്യതയെന്ന് മുന്നറിയിപ്പ്. ഒറ്റപ്പെട്ട ഇടങ്ങളിൽ രാവിലെ 11 മുതൽ ഉച്ചയ്ക്ക് 3 വരെ രണ്ട് മുതൽ മൂന്നു ഡിഗ്രി വരെ...
‘ഓടശ്ശേരി വീട്ടിലെ ബംഗ്ലാദേശുകാര്‍’; വ്യാജ രേഖകളുമായി പിടിയിലായത് ബംഗ്ലാദേശില്‍ നിന്നുള്ള ദമ്പതികള്‍
ദീര്‍ഘകാലമായി വ്യാജ രേഖകള്‍ നിര്‍മ്മിച്ച് കേരളത്തില്‍ താമസിച്ച് വന്നിരുന്ന ബംഗ്ലാദേശ് ദമ്പതിമാര്‍ പിടിയില്‍. ബംഗ്ലാദേശ് സ്വദേശികളായ ദശരഥ് ബാനര്‍ജി, ഇയാളുടെ ഭാര്യ മാരി ബിബി എന്നിവരാണ് പിടിയിലായത്....
ചാനല്‍ ചര്‍ച്ചയ്ക്കിടെ വിദ്വേഷ പരാമര്‍ശം; പിസി ജോര്‍ജിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി
ചാനല്‍ ചര്‍ച്ചയ്ക്കിടെ വിദ്വേഷ പരാമര്‍ശം നടത്തിയ കേസില്‍ പൂഞ്ഞാര്‍ മുന്‍ എംഎല്‍എ പിസി ജോര്‍ജിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. മുന്‍കൂര്‍ജാമ്യം നിഷേധിച്ച സെഷന്‍സ് കോടതി ഉത്തരവിന് പിന്നാലെയാണ്...