January 19, 2025

സംസ്ഥാന പോലീസ് മേധാവി നടത്തിയ പരാതി പരിഹാര അദാലത്തിൽ 41 പരാതികൾ പരിഗണിച്ചു

Share Now

സംസ്ഥാന പോലീസ് മേധാവി അനില്‍കാന്തിന്‍റെ പരാതി പരിഹാര അദാലത്ത് കാസർകോട് സംഘടിപ്പിച്ചു. 41 പരാതികളാണ് പരിഗണിച്ചത്. തുടർന്ന് പോലീസ് ഉദ്യോഗസ്ഥരുടെ പരാതികളും അദ്ദേഹം സ്വീകരിച്ചു.

പരാതികളുടെ പ്രാധാന്യം കണക്കിലെടുത്ത് വിവിധ തരത്തിലുളള അന്വേഷണങ്ങള്‍ക്ക് സംസ്ഥാന പോലീസ് മേധാവി നിര്‍ദ്ദേശം നല്‍കി. അദാലത്തിന്‍റെ ഉദ്ഘാടനം സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് നേരത്തെ നിര്‍വ്വഹിച്ചു. പത്തനംതിട്ട, കൊല്ലം, കണ്ണൂർ ജില്ലകളില്‍ ഇതിനകംതന്നെ സംസ്ഥാന പോലീസ് മേധാവി പരാതി പരിഹാര അദാലത്ത് നടത്തിയിരുന്നു.

വിദൂര ജില്ലകളില്‍ നിന്ന് പോലീസ് ആസ്ഥാനത്ത് എത്തി സംസ്ഥാന പോലീസ് മേധാവിയെ നേരിട്ടുകണ്ട് പരാതി പറയുന്നതിന് സാധാരണക്കാര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ട് ഒഴിവാക്കാനാണ് സംസ്ഥാന പോലീസ് മേധാവി ജില്ലകളില്‍ നേരിട്ടെത്തി പരാതി സ്വീകരിക്കുന്നത്. മുതിര്‍ന്ന പോലീസ് ഓഫീസര്‍മാര്‍ അദാലത്തില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Previous post കോണ്‍ഗ്രസിലേക്ക് ആളുകള്‍ ഒഴുകിയെത്തുന്നത് കണ്ണുതുറന്നു കാണണം; കെ. സുധാകരന്‍ എംപി
Next post വിശപ്പ് രഹിത കേരളം’ – സുഭിക്ഷ ഹോട്ടൽ ഉദ്ഘാടനം 28 ന്