
യുവതിക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ.
കൊല്ലം: വീട്ടിൽ പ്രസവിച്ച യുവതിക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ. കൊല്ലം കൊട്ടാരക്കര കുന്നിക്കോട് മേലില സ്വദേശി പ്രതീഷിന്റെ ഭാര്യ ശ്രീവിദ്യ (26) ആണ് വീട്ടിൽ ആൺ കുഞ്ഞിന് ജന്മം നൽകിയത്. ബുധനാഴ്ച രാവിലെ 8 മണിയോടെയാണ് സംഭവം. പ്രസവവേദന അനുഭവപ്പെട്ട ശ്രീവിദ്യയെ ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് പ്രസവം നടന്നത്. ഉടൻ തന്നെ ബന്ധുക്കൾ കനിവ് 108 ആംബുലൻസിന്റെ സേവനം തേടി. കണ്ട്രോൾ റൂമിൽ നിന്നുള്ള നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ഉടൻ തന്നെ തൃക്കടവൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ കനിവ് 108 ആംബുലൻസ് പൈലറ്റ് എം. ഷിഹാബുദീൻ എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ വി. വിനീഷ് എന്നിവർ സ്ഥലത്തെത്തി. ഉടൻ തന്നെ എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ വിനീഷ് കുഞ്ഞിന്റെ പൊക്കിൾക്കൊടി ബന്ധം വേർപ്പെടുത്തി അമ്മയ്ക്കും കുഞ്ഞിനും വേണ്ട പ്രഥമ ശുസ്രൂഷ നൽകി. ആംബുലൻസിലേക്ക് മാറ്റിയ ഇരുവരെയും ഷിഹാബുദീൻ ഉടൻ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്ക് എത്തിച്ചു. ഇരുവരും സുഖമായി ഇരിക്കുന്നതായി ആശുപത്രി അധികൃതർ പറഞ്ഞു.
More Stories
ഷഹബാസ് കൊലപാതകം: പോലീസിന്റെ ആവശ്യം അംഗീകരിച്ചു, പ്രതികളുടെ പരീക്ഷാ കേന്ദ്രം മാറ്റി
കോഴിക്കോട് മുഹമ്മദ് ഷഹബാസ് കൊലക്കേസ് പ്രതികളുടെ പരീക്ഷാകേന്ദ്രം മാറ്റി. താമരശ്ശേരി ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് വെള്ളിമാട്കുന്നിലേക്കാണ് പരീക്ഷ കേന്ദ്രം മാറ്റിയത്. പരീക്ഷ കേന്ദ്രം മാറ്റണമെന്ന് ആവശ്യപ്പെട്ട്...
സംസ്ഥാനത്ത് താപനില ഉയരുന്നു; ഇന്നും നാളെയും സാധാരണയേക്കാൾ 3°വരെ ഉയരും, മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥവകുപ്പ്
സംസ്ഥാനത്ത് ഇന്നും നാളെയും സാധാരണയേക്കാൾ 3°വരെ ഉയരുമെന്ന് മുന്നറിയിപ്പ്. ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് മുന്നറിയിപ്പ് നൽകി. പലയിടത്തും വേനൽ മഴ പെയ്യുന്നുണ്ടെങ്കിലും ചൂട് ശക്തമാണ്. ഈ...
‘കൗമാരക്കാരിൽ വയലൻസും മയക്കുമരുന്ന് വെല്ലുവിളിയും കൂടുന്നു, സിനിമയ്ക്ക് വലിയ പങ്കുണ്ട്’; കേരളം ലഹരിക്കെതിരായ പുതിയ മാതൃക തീർക്കുമെന്ന് എംബി രാജേഷ്
കേരളം ലഹരിക്കെതിരായ പുതിയ മാതൃക തീർക്കുമെന്ന് തദ്ദേശ എക്സൈസ് വകുപ്പ് മന്ത്രി എംബി രാജേഷ്. കൗമാരക്കാരിൽ വയലൻസ് കൂടുന്നതിനോടൊപ്പം മയക്കുമരുന്ന് വെല്ലുവിളിയും കൂടുന്നുവെന്ന് പറഞ്ഞ മന്ത്രി ഈ...
‘സംരംഭങ്ങൾ പേപ്പറിൽ മാത്രം ഒതുങ്ങരുത്, സർക്കാരിന്റെ ഉദ്ദേശശുദ്ധി മാത്രം നല്ലത്’; നിലപാട് മാറ്റി ശശി തരൂർ
കേരളം വ്യവസായ സൗഹൃദം എന്ന പ്രസ്താവനയിൽ നിലപാട് മാറ്റി ശശി തരൂർ. അവകാശവാദങ്ങൾ മാത്രമാണുള്ളത്. സർക്കാരിന്റെ ഉദ്ദേശശുദ്ധി മാത്രം നല്ലതെന്ന് ശശി തരൂർ പറഞ്ഞു. കൂടുതൽ സംരംഭങ്ങൾ...
ആശാ വര്‍ക്കേഴ്സിന്റെ സമരവേദിയിൽ വീണ്ടുമെത്തി; മഴയത്ത് സമരം ചെയ്യുന്നവര്‍ക്ക് റെയ്ന്‍കോട്ടുകളും കുടകളും വാങ്ങി നല്കി സുരേഷ് ഗോപി
ആശാ വര്‍ക്കേഴ്സിന്റെ സമരവേദിയിൽ വീണ്ടുമെത്തി മഴയത്ത് സമരം ചെയ്യുന്നവര്‍ക്ക് റെയ്ന്‍കോട്ടുകളും കുടകളും വാങ്ങി നല്കി കേന്ദ്ര സഹമന്ത്രിയും നടനുമായ സുരേഷ് ഗോപി. ആശാ വര്‍ക്കർമാരുടെ പ്രശ്നങ്ങൾ അറിയിക്കാനായി...
രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണം കൂടുന്നു; മന്ത്രി വീണ ജോർജ്
രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണം വർധിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഇന്ത്യൻ കൗൺസിൽ റിസർച്ച് സെന്റർ പ്രസിദ്ധീകരിച്ച ലാൻസെറ്റ് റിപ്പോർട്ട് പ്രകാരം, കാൻസർ കേസുകളിൽ...