
തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഒപി ടിക്കറ്റ് ഇനി മുതൽ സൗജന്യമല്ല; നിരക്ക് ഏർപ്പെടുത്തി
തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഒപി ടിക്കറ്റിന് നിരക്ക് ഏർപ്പെടുത്തി. നേരത്തെ സൗജന്യമായിരുന്നതാണ് ഇപ്പോൾ 10രൂപ നിരക്ക് ഏർപ്പെടുത്തിയത്. ആശുപത്രി വികസന സമിതിയുടേതാണ് തീരുമാനം. പ്രതിപക്ഷം വിയോജിപ്പ് പ്രകടപ്പിച്ചു. ബിപിഎൽ വിഭാഗത്തിന് ഒപി സൗജന്യം ആയിരിക്കും. 20 രൂപ ആക്കനായിരുന്നു ആലോചന. ഇതിനെ പ്രതിപക്ഷം എതിർത്തിരുന്നു.
കഴിഞ്ഞദിവസമാണ് ആശുപത്രി വികസന സമിതിയുടെ അജണ്ട പുറത്തുവന്നത്. ഇന്ന് വൈകിട്ട് ചേർന്ന യോഗത്തിലാണ് നിരക്ക് 10 രൂപയായി ഏർപ്പെടുത്താൻ തീരുമാനിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ ആശുപത്രി വികസന സമിതിയുടെ യോഗം ചേർന്നത്. ജില്ല കളക്ടറുടെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്. ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ യോഗത്തിൽ പങ്കെടുത്തിരുന്നു.
75 വർഷത്തിനിടയിൽ ആദ്യമായിട്ടാണ് തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിരക്ക് ഏർപ്പെടുത്താൻ തീരുമാനിച്ചത്. മറ്റ് മെഡിക്കൽ കോളജുകളിലും നിരക്ക് ഏർപ്പെടുത്തിയിരുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് തിരുവനന്തപുരം മെഡിക്കൽ കോളജിലും ഒപി ടിക്കറ്റിന് നിരക്ക് ഏർപ്പെടുത്താൻ തീരുമാനിച്ചത്. നിരക്ക് ഏർപ്പെടുത്തുന്നതിനെ എതിർത്ത പ്രതിപക്ഷം യോഗം പൂർത്തിയാകുന്നതിന് മുന്നേ മടങ്ങി.
More Stories
ചാലക്കുടി ബാങ്ക് കൊള്ള: 45 ലക്ഷമുണ്ടായിട്ടും മോഷ്ടാവ് എടുത്തത് 15 ലക്ഷം, സംസാരിച്ചത് ഹിന്ദിയില്‍; തൃശൂര്‍ ജില്ല മൊത്തം വലവിരിച്ച് പൊലീസ്
ചാലക്കുടിയിലെ ഫെഡറല്‍ ബാങ്കിന്റെ പോട്ട ശാഖയില്‍ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പണം കവര്‍ന്ന സംഭവത്തില്‍ പ്രതിയെ കുറിച്ച് സൂചന ലഭിച്ചതായി റൂറല്‍ എസ്പി ബി. കൃഷ്ണകുമാര്‍. ബാങ്കിനെക്കുറിച്ച്...
സുരേഷ് കുമാറിനൊപ്പം നിൽക്കുമെന്ന് നിര്‍മ്മാതാക്കള്‍, ആന്റണിക്കൊപ്പമെന്ന് താരങ്ങള്‍; സിനിമാ പോര് രൂക്ഷം
സിനിമാ സംഘടനകളില്‍ പോര് രൂക്ഷമാകുന്നു. ജൂണ്‍ ഒന്ന് മുതല്‍ സിനിമാ സമരം പ്രഖ്യാപിച്ച നിര്‍മ്മാതാവ് ജി സുരേഷ് കുമാറിനെതിരെ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ രംഗത്തെത്തിയത് മലയാള സിനിമയില്‍...
‘ദുരന്തത്തെ തുടർന്ന് ചോദിച്ചത് 2000 കോടി, നൽകിയത് 529.50 കോടി; കേന്ദ്ര സഹായം ലഭിച്ചത് വളരെ വൈകി’: കെ എൻ ബാലഗോപാൽ
മുണ്ടക്കൈ ചൂരൽമല കേന്ദ്ര സഹായം, ദുരന്തത്തെ തുടർന്നു 2000 കോടിയുടെ ഗ്രാന്റ് ആണ് ചോദിച്ചതെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ഗ്രാന്റ് അല്ല ലഭിച്ചത്. വായ്പയും ചോദിച്ചിരുന്നു....
‘ഇനിയും മടിക്കരുത്, 1321 ആശുപത്രികളില്‍ ഏറ്റവുംകുറഞ്ഞ നിരക്കിൽ കാന്‍സര്‍ സ്ക്രീനിംഗ് സംവിധാനം’; എത്തിയത് ഒരു ലക്ഷത്തിലധികം പേര്
കാന്‍സര്‍ പ്രതിരോധത്തിനും ചികിത്സയ്ക്കുമായി സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന ‘ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം’ ജനകീയ കാന്‍സര്‍ പ്രതിരോധ ക്യാമ്പയിനില്‍ പങ്കെടുത്തുകൊണ്ട് ഒരു ലക്ഷത്തിലധികം (1,10,388) പേര് കാന്‍സര്‍...
കെആര്‍ മീരയ്ക്കെതിരെ കേസ് എടുക്കാന്‍ പൊലീസിന് ഭയം; രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഈശ്വര്‍
കെആര്‍ മീരയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഈശ്വര്‍. കെആര്‍ മീരയ്ക്കെതിരെ കേസ് എടുക്കാന്‍ പൊലീസിന് ഭയമാണെന്ന് രാഹുല്‍ ഈശ്വര്‍ പറഞ്ഞു. പരാതി നല്‍കിയിട്ടുണ്ട് സാക്ഷിപത്രം നല്കാന് പൊലീസ്...
തൃശൂരിൽ കത്തി ചൂണ്ടി ഭീഷണിപ്പെടുത്തി ബാങ്ക് കൊള്ള; മോഷണം ഫെഡറൽ ബാങ്ക് ശാഖയിൽ
തൃശൂർ പോട്ടയിൽ ആയുധവുമായി എത്തി ഭീഷണി മുഴക്കി ബാങ്ക് കൊള്ള. ഫെഡറൽ ബാങ്ക് ശാഖയിലാണ് മോഷണം നടന്നത്. ഉച്ചയോടെ ബൈക്കിലെത്തിയ മോഷ്ടാവ് ജീവനക്കാരെ കത്തി ചൂണ്ടി ഭീഷണിപ്പെടുത്തിയാണ്...