January 16, 2025

നേത്രദാനത്തിന് സമ്മതം നൽകാം

Share Now

ശ്രീനേത്രയിൽ നേത്രദാന ബോധവൽക്കരണം

തിരുവനന്തപുരം: ശ്രീനേത്ര കണ്ണാശുപത്രിയുടെ ആഭിമുഖ്യത്തിൽ നേത്രദാന ബോധവൽക്കരണവും കാലശേഷം തങ്ങളുടെ കണ്ണുകൾ ദാനം ചെയ്യാൻ താല്പര്യമുള്ള വരുടെ രജിസ്‌ട്രേഷനും 21 ശനിയാഴ്ച, വൈകിട്ട് 4.30ന് വി.കെ.പ്രശാന്ത് എംഎൽഎ ഉദ്ഘാടനം ചെയ്യും. ബേക്കറി ജംഗ്ഷനിൽ, ശ്രീനേത്ര കണ്ണാശുപത്രിയിൽ നടക്കുന്ന ചടങ്ങിൽ ചലച്ചിത്രതാരം അലൻസിയർ മുഖ്യാതിഥിയാകും.

ഡോ. ആഷാദ് ശിവരാമൻ അധ്യക്ഷത വഹിക്കും. കോർണിയ സ്പെഷ്യലിസ്റ്റ് ഡോ. സ്വപ്‌ന നായർ, ഐ എം എ തിരുവനന്തപുരം സെക്രട്ടറി ഡോ. എ. അൽതാഫ്, ജ്യോതിർഗമയ ഫൗണ്ടേഷൻ സ്ഥാപക ടിഫാനി ബ്രാർ എന്നിവർ സംസാരിക്കും.

നേത്രദാനത്തിന് താൽപര്യമുള്ളവർക്ക് സമ്മതപത്രം നൽകി ഡോണർ കാർഡ് കരസ്ഥമാക്കാനുള്ള സൗകര്യം പരിപാടിയിൽ ഉണ്ടാകും. ഫോൺ: 8590604201

Leave a Reply

Your email address will not be published. Required fields are marked *

Previous post കുരുന്നുകൾക്ക് കരുതലായി എക്സൈസ് സംഘം
Next post ഇനി ഞങ്ങളുടെ സേവനം ഇവിടെയും