January 16, 2025

മെഡിക്കല്‍ കോളേജ്: ട്രാഫിക് വാര്‍ഡനെതിരെ നടപടി

Share Now

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ യുവാവിനെ മര്‍ദിച്ച സംഭവത്തില്‍ നടപടി സ്വീകരിച്ചതായി ആശുപത്രി സൂപ്രണ്ട് ഡോ. നിസാറുദ്ദീന്‍ അറിയിച്ചു. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അന്വേഷണം നടത്തി നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് സൂപ്രണ്ടിന് നിര്‍ദേശം നല്‍കിയിരുന്നു.

ട്രാഫിക് വാര്‍ഡനെ ഡ്യൂട്ടിയില്‍ നിന്നും മാറ്റി നിര്‍ത്തിയിട്ടുണ്ട്. വിശദമായ അന്വേഷണത്തിന് ശേഷം കര്‍ശന നടപടി സ്വീകരിക്കുന്നതാണ് എന്നാണ് അധികൃതർ അറിയിച്ചിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post തിരുവളന്തൂർ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ കാവടി ഘോഷയാത്ര ഒരുക്കങ്ങൾ തുടങ്ങി
Next post കാട്ടാക്കടയിൽ പ്രകൃതി സൗഹൃദ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ