January 13, 2025

കുടുംബാരോഗ്യം ആയുർവേദ കാഴ്ച്ചപ്പാടിലൂടെ”

Share Now

ലോക വനിതാദിനത്തോടനുബന്ധിച് ജനതാ ഗ്രന്ഥശാല മൈലോട്ടുമൂഴി, ജെ.സി.ഐ ട്രിവാൻഡ്രം റീഗൽസും സുശ്രുത ആയുർവേദ ഹോസ്പിറ്റലും ആയുർവേദ മെഡിക്കൽ അസോസിയേഷൻ കാട്ടാക്കട ഏരിയയും സംയുക്തമായി ജനതാ ഗ്രന്ഥശാലയിൽ “കുടുംബാരോഗ്യം ആയുർവേദ കാഴ്ച്ചപ്പാടിലൂടെ” എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് ഞായറാഴ്ച്ച വൈകുന്നേരം 4 മണിക്ക് ഗ്രന്ഥശാല ഹാളിൽ വച്ച് സംഘടിപ്പിച്ചു.

ജെ.സി.ഐ മുൻ പ്രസിഡന്റ്‌ അരുൺ.ജെ.അനിൽ അധ്യക്ഷനായ പ്രസ്തുത പരിപാടി മൈലോട്ടുമൂഴി വാർഡ് മെമ്പർ അജിത ഉദ്ഘാടനം ചെയ്തു.

ജെ.സി.ഐ ട്രിവാൻഡ്രം റീഗൽസ് പ്രസിഡന്റ് ജെ സി. ഡോ.പ്രിയങ്ക, എ. എം.എ. ഐ. കാട്ടാക്കട ഏരിയ പ്രസിഡന്റ് ഡോ.ഹമി എന്നിവർ ആശംസ പ്രസംഗം നടത്തുകയും തുടർന്ന് സുശ്രുത ആയുർവേദ ഹോസ്പിറ്റൽ മാനേജിങ് ഡയറക്ടർ ഡോ.ശ്രീജ കൃഷ്ണ ക്ലാസ് കൈകാര്യം ചെയ്യ്തു.

ഹരിത കർമ്മസേന പ്രവർത്തക ജെ.വിക്ടോറിയയെ ആദരിച്ചു. ഗ്രന്ഥശാല അംഗങ്ങളായ സന്തോഷ്‌, അനികുട്ടൻ, ജ്യോതിഷ് വിശ്വംഭരൻ, റൂഫസ്, സുജിത്, വിജയകുമാരൻ, നാരായണൻകുട്ടി, ബാലു, ബിന്ദു, ബിനിത തുടങ്ങിയവർ ആശംസകൾ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post <em>അമ്മമാർക്കൊപ്പം അനന്തപുരിക്കാഴ്ചകളുമായി കെ.എസ്.ആർ.ടി.സി</em>
Next post വേൾഡ് ഗ്ലോക്കോമോ വീക്കിനോട് അനുബന്ധിച്ച് ശ്രീനേത്ര കണ്ണാശുപത്രിയിൽ സൗജന്യ നേത്ര പരിശോധന