December 9, 2024

വിഷാദം വെടിയാം വിജയം വരിക്കാം;അമ്പാടിമുറ്റമായി ഗ്രാമീണ മേഖലയിലെ വീടുകൾ

Share Now

കാട്ടാക്കട:ധർമ്മസ്ഥാപനത്തിനായി അവതരിച്ച ഭഗവാൻ ശ്രീകൃഷ്ണന്റെ ജന്മദിനമാണ്.പ്രതിസന്ധികളെയും തിന്മകളെയും  ഒരു ചെറു പുഞ്ചിരിയോടെ അതിജീവിച്ചു മുന്നേറാം എന്നു മാനവരാശിക്ക് പകർന്നു നൽകിയ  ഭഗവാന്റെ ജന്മദിനമാണ്    ശ്രീകൃഷ്ണ ജയന്തി ആയും ബാലദിനമായും  ആഘോഷിക്കുന്നത്  .കോവിഡ് നിയന്ത്രണങ്ങളുടെ പാശ്ചാത്തലത്തിൽ   പുഷ്‌പാലകൃതമായും വാദ്യഘോഷമേളങ്ങളോടെയുള്ള ഉണ്ണിക്കണ്ണന്മാരുടെയും രാധാമാരുടെയും ഇവർക്ക് അകമ്പടിയായി വാദ്യഘോഷങ്ങളും തെയ്യവും, മയിലാട്ടവും, വർണ്ണ പേപ്പറുകളിൽ അലങ്കരിച്ച വിളക്ക് കെട്ടും ഒന്നും ഇല്ലാതെ വീടുകളിലെ ഉച്ചഭാഷിണിയിലൂടെ കണ്ണന്റെ കീർത്തനങ്ങളോടെ   ശബ്ദമുഖരിതമായ അന്തരീക്ഷത്തിൽ അയൽവക്കത്തുള്ളവർ ഒത്തു ചേർന്നുള്ള   ശ്രീകൃഷ്ണ ജയന്തി വേറിട്ട അനുഭവം കൂടിയായി .

കാട്ടാക്കടയിൽ എട്ടിരുത്തി വാർഡിൽ സന്തോഷ് കുമാറിന്റെ വീടാണ്  അക്ഷരാർത്ഥത്തിൽ അമ്പാടി ആയി മാറിയത്.വീടിന്റെ പൂമുഖത്തു  സുസ്മേരവദനായ കൃഷ്ണ വിഗ്രഹം പൂമാലയിട്ടു തിരി തെളിച്ചു,മുറ്റത്തെ പൂച്ചെടികളിലും പൂമുഖത്തുമാകെ പൂവ് കോർത്തിണക്കി  കുരുത്തോലകെട്ടി അലങ്കരിച്ചു. മയിൽപ്പീലിയും ഓടക്കുഴലും കിരീടവും ചേലയുമണിഞ്ഞ കുസൃതിക്കണ്ണന്മാർ  അവിടമാകെ ഓടിക്കളിച്ചു.ഇവർക്കൊപ്പം കീർത്തനങ്ങൾ പാടിയും നൃത്തം ചവുട്ടിയും ഗോപികമാരും. അവലും ശർക്കരയും നനച്ചു പരസ്പ്പരം പങ്കുവച്ചു ലഡുവും പലഹരങ്ങളും,പഴങ്ങളും  ഒക്കെ വിതരണം ചെയ്തു കണ്ണന്റെ സ്തുതികൾ ആലപിച്ചു  മുതിർന്നവർ ആഘോഷത്തിൽ പങ്കാളികളായി.പുതു അനുഭവത്തിൽ പങ്കാളിയാകാൻ ബിജെപി ജില്ലാ അധ്യക്ഷൻ വിവി രാജേഷും എത്തിയിരുന്നു.കൃഷ്ണ വിഗ്രഹത്തിനു മുന്നിലെ വിളക്ക് കൊളുത്തി ആഘോഷങ്ങൾക്ക് വി വി രാജേഷ് തുടക്കം കുറിച്ചു.

കൃഷ്ണ ക്ഷേത്രങ്ങളിലും മഹാദേവ,ക്ഷേത്രം ,ദേവി ക്ഷേത്രം എന്നിവിടങ്ങളിൽ ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ചു പുഷ്പപാലകൃതമായിരുന്നു ശ്രീകൃഷ്ണ ക്ഷേത്രത്തിൽ പ്രത്യേക പൂജയും നടന്നു. ബാലഗോകുലത്തിന്റെ  നേതൃത്വത്തിൽ വിവിധ ഇടങ്ങളിൽ വിഷാദം വെടിയാം വിജയം വരിക്കാം എന്ന സന്ദേശം കൂടെ നൽകിയാണ് ശ്രീകൃഷ്ണ  ജയത്തി ആഘോഷം പരിമിതിക്കുള്ളിൽ നിന്നുകൊണ്ട് നടത്തിയത് .കാട്ടാക്കടയിൽ,നടന്ന പരിപാടികളിൽ  കാട്ടാക്കട ഹരി,പൊട്ടൻകാവ് മണി ,അഭിലാഷ്,തുടങ്ങിയവർ സന്നിഹിതരായി.

Leave a Reply

Your email address will not be published. Required fields are marked *

Previous post പ്രാവുകളും കിളികളും പേർഷ്യൻ പൂച്ചയും മോഷണം പോയി
Next post മികച്ച അദ്ധ്യാപകനും ഉന്നത വിജയം നേടിയവർക്കും സി പി ഐ ആദരവ്