February 7, 2025

‘രേഖാചിത്രം’ ഒഫീഷ്യല്‍ കളക്ഷന്‍ കണക്കുമായി ആസിഫ് അലി

Share Now

ആസിഫ് അലി നായകനായി എത്തിയ ഏറ്റവും പുതിയ ക്രൈം ത്രില്ലർ ‘രേഖാചിത്രം’ റിലീസായി നാലാം ദിനത്തിൽ എത്തിനിൽക്കുകയാണ്. ഇപ്പോൾ ചിത്രത്തിന്റെ ഒഫിഷ്യൽ ബോക്സ് ഓഫീസ് റിപ്പോർട്ട് പുറത്തുവന്നിരിക്കുകയാണ്. ആഗോളതലത്തിൽ 28.3 കോടിയാണ് ചിത്രം നേടിയിരിക്കുന്നതെന്ന് ആസിഫ് അലി തന്നെയാണ് അറിയിച്ചിരിക്കുന്നത്. റിലീസ് ദിനം മുതല്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ചിത്രം ഞായറാഴ്ച മാത്രം 3.96 കോടിയാണ് കേരളത്തില്‍ നിന്നും നേടിയത്. ഇതോടെ കേരളത്തില്‍ നിന്നുമാത്രം 11.36 കോടി ചിത്രം നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

പുതുവർഷത്തിൽ മലയാള സിനിമക്ക് ഒരു ഓള്‍ട്ടര്‍നേറ്റ് ഹിസ്റ്ററി സബ് ജോണർ മിസ്റ്ററി ക്രൈം ഡ്രാമ സമ്മാനിച്ചിരിക്കുകയാണ് ആസിഫ് അലി. ജനുവരി ഒൻപതിനായിരുന്നു രേഖാചിത്രം തിയറ്ററുകളില്‍ എത്തിയത്. ദി പ്രീസ്റ്റിന് ശേഷം ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്ത ചിത്രം കൂടിയാണിത്. കാവ്യ ഫിലിം കമ്പനി, ആൻ മെഗാ മീഡിയ എന്നീ ബാനറുകളിൽ വേണു കുന്നപ്പിള്ളിയാണ് രേഖാചിത്രം നിർമ്മിച്ചത്. ജോഫിൻ ടി ചാക്കോ, രാമു സുനിൽ എന്നിവരുടെ കഥക്ക് ജോൺ മന്ത്രിക്കലാണ് തിരക്കഥ തയ്യാറാക്കിയത്.

ആസിഫ് അലിക്കൊപ്പം 80കളിലെ ലുക്കിലെത്തിയ അനശ്വര രാജനാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് . അപ്പു പ്രഭാകർ ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന് സം​ഗീതം നൽകിയത് മുജീബ് മജീദാണ്.

Leave a Reply

Your email address will not be published. Required fields are marked *

Previous post പി വി അൻവറിന്റേത് ഡക്ക്, കുറ്റിത്തെറിച്ച് പോകും; എ വിജയരാഘവൻ
Next post എണ്‍പത് കിലോമീറ്റര്‍ വേഗത്തില്‍ കുതിക്കാം, ചെലവ് 2,400 കോടി രൂപ; കശ്മീരിലെ ‘Z’ മോഡ് തുരങ്കം മോദി ഉദ്ഘാടനം ചെയ്തു