December 13, 2024

‘ വിവാദങ്ങളെല്ലാം മുകേഷ് വരുത്തിവെച്ചത്, നല്ല ഭര്‍ത്താവായിരുന്നില്ല: തിരഞ്ഞെടുപ്പ് കഴിയാന്‍ കാത്തിരിക്കുകയായിരുന്നുവെന്ന് മേതില്‍ ദേവിക

Share Now

രാഷ്ട്രീയത്തില്‍ ഇപ്പോള്‍ മുകേഷ് നേരിടുന്ന വിവാദങ്ങളെല്ലാം അദ്ദേഹം തന്നെ വരുത്തിവച്ചതാണെന്ന് ഭാര്യ മേതില്‍ ദേവിക. അതൊന്നും തിരുത്താന്‍ അദ്ദേഹം തയാറല്ലായിരുന്നു. രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയപ്പോള്‍ തന്നെ അതിന്റെ വരുംവരായ്കകള്‍ അദ്ദേഹം തന്നെ അനുഭവിക്കേണ്ടിവരുമെന്ന് പറഞ്ഞിരുന്നു. അവര്‍ വ്യക്തമാക്കി.

നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ തന്നെ എറണാകുളത്തെ അഭിഭാഷകന്‍ വഴി വക്കീല്‍ നോട്ടീസ് അയച്ചിരുന്നെന്നും തെരഞ്ഞെടുപ്പ് വരെ കാത്തിരിക്കുകയായിരുന്നു എന്നും ദേവിക വ്യക്തമാക്കി. മുകേഷിനോടോ കുടുംബത്തോടോ യാതൊരു പ്രശ്‌നവുമില്ല. നല്ല സുഹൃത്തായി തുടരുമെന്നും ദേവിക കൂട്ടിച്ചേര്‍ത്തു

ഞാന്‍ മനസ്സിലാക്കിയടത്തോളം അദ്ദേഹം സ്‌നേഹിക്കാനറിയാവുന്ന മനുഷ്യനാണ്. എന്നാല്‍ ജീവിതത്തില്‍ അദ്ദേഹം നല്ല ഭര്‍ത്താവായിരുന്നില്ലെന്നും അതിനാലാണ് ബന്ധം പിരിയാനുള്ള തീരുമാനമെടുത്തതെന്നും മേതില്‍ ദേവിക പറഞ്ഞു. മനോരമ ന്യൂസിനോടായിരുന്നു പ്രതികരണം.

2013 ഒക്ടോബര്‍ 24നായിരുന്നു മുകേഷും മേതില്‍ ദേവികയും വിവാഹിതരായത്. എട്ട് വര്‍ഷമായുള്ള ദാമ്പത്യത്തിന് ഒടുവിലാണ് ഈ തീരുമാനം. മേതില്‍ ദേവികയുടെയും മുകേഷിന്റെയും രണ്ടാം വിവാഹമായിരുന്നു ഇത്. പാലാക്കാട് സ്വദേശിയായ ആദ്യ ഭര്‍ത്താവില്‍ ദേവികയ്ക്ക് ഒരു മകനുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Previous post പാലക്കാട് ഹോട്ടലിൽ യുവാവിനെ ആക്രമിച്ച സംഭവം; ആറ് കോൺഗ്രസ് നേതാക്കൾക്കെതിരെ കേസ്
Next post സ്ത്രീകൾ മാത്രമുള്ള ഒരു പട്ടണം, അവിവാഹിതരായ പുരുഷന്മാരെ ഒരു ദിവസത്തേക്ക് കടത്തിവിടും: വിചിത്രമായ രീതി