ഇൻസ്റ്റാഗ്രാം താരം നിവേദ്യ.ആർ.ശങ്കർ ഇനി മലയാള സിനിമയിലേക്ക്…
ഇൻസ്റ്റഗ്രാം റീൽസിലൂടെ മലയാള സിനിമയിലേക്ക് പ്രവേശിച്ച് പത്താം ക്ലാസ് വിദ്യാർത്ഥിനിയായ നിവേദ്യ ആർ. ശങ്കർ. ഇൻസ്റ്റാഗ്രാമിൽ മൂന്ന് മില്യൺ ഫോള്ളോവേർസിനെ നേടിയെടുത്ത തിരുവനന്തപുരം സ്വദേശിയാണ് നിവേദ്യ. തമിഴിലും തെലുങ്കിലുമടക്കം നിരവധി പേരാണ് നിവേദ്യയെ ഇൻസ്റ്റഗ്രാമിൽ പിന്തുടരുന്നത്. ടി.എസ്. സുരേഷ് ബാബു സംവിധാനം ചെയ്യുന്ന ഡിഎൻഎ എന്ന ചിത്രത്തിലൂടെ സിനിമ മേഖലയിലേക്കും എത്തുകയാണ് ഈ മിടുക്കി. അഷ്കർ സൗദാൻ നായകനാവുന്ന സിനിമയിൽ ഹണി റോസ്, ഗൗരി നന്ദ എന്നിവർ നായികമാരാകുന്നു.
“ചെറുപ്പം മുതൽക്കേ കേൾക്കുന്ന പാട്ടുകൾക്കനുസരിച്ച് ഡാൻസ് കളിക്കുമായിരുന്നു എന്ന് അമ്മ പറയാറുണ്ട്. അതിന്റെയൊക്കെ ചെറിയ വീഡിയോകൾ ഇപ്പോഴും സൂക്ഷിച്ചു വെച്ചിട്ടുണ്ട്. അതുകൊണ്ട്, ആദ്യം മുതൽക്കേ ക്യാമറയ്ക്ക് മുന്നിലുള്ള പരിഭ്രമങ്ങളൊന്നും തോന്നിയിരുന്നില്ല,” എന്ന് നിവേദ്യ. ടിക് ടോക് എന്ന പ്ലാറ്റ്ഫോം വന്നതോടുകൂടി ആളുകൾ ശ്രദ്ധിക്കാൻ തുടങ്ങി. ടിക് ടോക് നിരോധിച്ചപ്പോൾ ഇൻസ്റ്റാഗ്രാം റീൽസുകളിലേക്കായി ശ്രദ്ധ. ആദ്യമൊക്കെ കാഴ്ചക്കാരെ ലഭിക്കാൻ ബുദ്ധിമുട്ടായിരുന്നു. കാഴ്ചക്കാരുടെ എണ്ണം നോക്കിയിരുന്ന സമയമുണ്ടായിരുന്നു. ക്രമേണ ആളുകൾ കാണാൻ തുടങ്ങി. ഇപ്പോൾ മൂന്ന് മില്യൺ ഫോള്ളോവേർസ് ആയി എന്ന് നിവേദ്യ.
More Stories
‘രേഖാചിത്രം’ ഒഫീഷ്യല്‍ കളക്ഷന്‍ കണക്കുമായി ആസിഫ് അലി
ആസിഫ് അലി നായകനായി എത്തിയ ഏറ്റവും പുതിയ ക്രൈം ത്രില്ലർ ‘രേഖാചിത്രം’ റിലീസായി നാലാം ദിനത്തിൽ എത്തിനിൽക്കുകയാണ്. ഇപ്പോൾ ചിത്രത്തിന്റെ ഒഫിഷ്യൽ ബോക്സ് ഓഫീസ് റിപ്പോർട്ട് പുറത്തുവന്നിരിക്കുകയാണ്....
ബോച്ചെ ജയിലില്‍ പോയത് കണ്ടപ്പോള്‍ വിഷമം തോന്നി, ഹണി റോസിന്റെ ഭാഗത്തും തെറ്റുണ്ടെന്നേ ഞാന്‍ പറയൂള്ളു: ഷിയാസ് കരീം
ബോബി ചെമ്മണ്ണൂരിനെ ജയിലിലടച്ചതില്‍ വിഷമമുണ്ടെന്ന് മോഡലും റിയാലിറ്റി ഷോ താരവുമായ ഷിയാസ് കരീം. എന്നാല്‍ ഹണി റോസിനെ താന്‍ ഒരിക്കലും കുറ്റം പറയില്ല. ആ സ്ത്രീയുടെ ഭാഗത്ത്...
പ്രശസ്തിക്ക് വേണ്ടി ചെയ്തതല്ല.. പക്ഷെ ആ വീഡിയോ കൈമറിഞ്ഞു പോയി സോഷ്യല്‍ മീഡിയ ആക്രമണങ്ങള്‍ക്ക് ഇരയായി: രമ്യ സുരേഷ്
സിനിമയില്‍ എത്തുന്നതിന് മുമ്പ് നഴ്സ് ആയാണ് നടി രമ്യ സുരേഷ് ജോലി ചെയ്തിരുന്നത്. ഓട്ടിസം സെന്ററില്‍ ജോലി ചെയ്തതിന് ശേഷം പിന്നീട് അത് വേണ്ടെന്ന് വയ്ക്കുകയാണ്. താന്‍...
‘ജയേട്ടൻ എനിക്ക് ജ്യേഷ്ഠ സഹോദരൻ തന്നെയായിരുന്നു, അനിയനെപ്പോലെ എന്നെ ചേർത്തുപിടിച്ചു’; അനുശോചനം അറിയിച്ച് മോഹൻലാൽ
അന്തരിച്ച പ്രിയ ഗായകൻ പി ജയചന്ദ്രന് അന്ത്യാഞ്ജലി അറിയിച്ച് മോഹൻലാൽ. ജയേട്ടൻ എനിക്ക് ജ്യേഷ്ഠ സഹോദരൻ തന്നെയായിരുന്നുവെന്നും എന്നും അനിയനെപ്പോലെ എന്നെ ചേർത്തുപിടിച്ചുവെന്നും മോഹൻലാൽ പറഞ്ഞു. ഫേസ്ബുക്ക്...
ഹണിയുടെ വസ്ത്രങ്ങള്‍ സഭ്യതയുടെ അതിര് ലംഘിക്കുന്നതാണ്, വാക്കുകള്‍ക്ക് മിതത്വം വേണമെങ്കില്‍ വസ്ത്രധാരണത്തിനും മിതത്വം വേണം: രാഹുല്‍ ഈശ്വര്‍
നടി ഹണി റോസിന്റെ വിമര്‍ശനത്തിന് മറുപടിയുമായി രാഹുല്‍ ഈശ്വര്‍. വസ്ത്രധാരണത്തെ കുറിച്ചുള്ള രാഹുല്‍ ഈശ്വറിന്റെ പരാമര്‍ശത്തിനെതിരെയാണ് ഹണി റോസ് രംഗത്തെത്തിയത്. ചര്‍ച്ചകളില്‍ സ്ത്രീകള്‍ ഉന്നയിക്കുന്ന വിഷയങ്ങളെ നിര്‍വീര്യമാക്കുന്നയാളാണ്...
ലൈംഗിക ദാരിദ്ര്യം പിടിച്ച സമൂഹത്തെ കുറിച്ച് ആശങ്കപ്പെടണ്ട, രസവും സുഖവുമുള്ള ഉടുപ്പിടൂ: റിമ കല്ലിങ്കല്‍
നടി ഹണി റോസിന്റെ ലൈംഗിക അധിക്ഷേപ പരാതിയില്‍ ബോബി ചെമ്മണ്ണൂര്‍ അറസ്റ്റിലായതുമായി ബന്ധപ്പെട്ടുളള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ കുറിപ്പുമായി നടി റിമ കല്ലിങ്കല്‍. തങ്ങള്‍ക്ക് ധരിക്കുമ്പോള്‍ രസവും സുഖവും...