December 13, 2024

ട്രൈബൽ ഹൈസ്കൂളിൽ പ്രത്യേക പഠന പരിപോഷണ പദ്ധതിയ്ക്ക് തുടക്കമായി

Share Now

ആര്യനാട്:മീനാങ്കൽ ട്രൈബൽ ഹൈസ്കൂളിൽ പ്രത്യേക പഠന പരിപോഷണ പദ്ധതിയ്ക്ക് തുടക്കമായി.ജില്ലയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഗോത്രവർഗ്ഗമേഖലയിലെ ആദ്യസ്കൂളാണിത്.ഈ മേഖലയിലെ കുട്ടികളെ ഗുണഭോക്താക്കളാക്കി മികച്ച പഠനാനുഭവങ്ങൾ ലഭ്യമാകുന്ന തരത്തിലാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.ഇംഗ്ലീഷ്,മലയാളം,ഹിന്ദി ഭാഷകളും ശാസ്ത്രം,ഗണിതം,ഐ.ടി,സാമൂഹ്യശാസ്ത്രം എന്നീ വിഷയങ്ങളിലെ വിദഗ്ദ്ധർ നേതൃത്വം നൽകുന്ന ക്യാമ്പുകളും ശിൽപശാലകളും ക്രീയേറ്റീവ് വർക്ക്ഷോപ്പുകളും സഹവാസ ക്യാമ്പുകളും പദ്ധതിയുടെ ഭാഗമായി നടക്കും.ഇതിന് പുറമേ രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ പരിപാടികളും നടക്കും.ഗോത്ര വർഗ്ഗ മേഖലയുടെ അവസ്ഥാ പഠനത്തിനും കമ്മ്യൂണിറ്റി സർവ്വേയുടെ അവതരണവും സെമിനാറിൽ നടന്നു.

                     പി.ടി.എ പ്രസിഡന്റ് വി.വിജേഷിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആര്യനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.വിജുമോഹൻ സെമിനാർ ഉദ്ഘാടനം ചെയ്തു.ആറ്റിങ്ങൽ ഡയറ്റിലെ സീനിയർ ലക്ചറർ ഡോ.മെഴ്സ് സർവ്വേ റിപ്പോർട്ട് അവതരണം നടത്തി.ബ്ലോക്ക് പഞ്ചായത്തംഗം എ.എം.ഷാജി,നെടുമങ്ങാട് ബി.പി.സി സി.എസ്.സൗമ്യ,റിട്ട.ഹെഡ്മിസ്ട്രസ് മാലിനീദേവി,ഹെഡ്മിസ്ട്രസ് വി.എസ്.ഷീജ,സീനിയർ അസിസ്റ്റന്റ് എസ്.പ്രീതമോൾ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ആദിവാസി യുവതിയെ ഇളയച്ഛൻ വെട്ടി പരിക്കേൽപ്പിച്ചു.
Next post ഭാരത് ജോഡോ പദയാത്രികന് സ്വന്തം നാട്ടിൽ സ്വീകരണം