പാട്ടുപാടി നൃത്തച്ചുവടുകൾ വച്ച് കുരുന്നുകൾ; പുതിയ സ്കൂൾ ബസിൽ പട്ടണം ചുറ്റി ഇവർക്കൊപ്പം എം എൽ എ യും അധ്യാപകരും പിടിഎ യും.
സ്കൂളിൽ ട്രീ ചലഞ്ചിന് ആഹ്വാനം ചെയ്ത് എം എൽ എ
കാട്ടാക്കട:
പാട്ടുപാടി നൃത്തച്ചുവടുകൾ വച്ച് കുരുന്നുകൾ പുതിയ സ്കൂൾ ബസിൽ പട്ടണം ചുറ്റി ആവോ ദാമൊനോയും,മലമ പിത്ത പിത്താതെയും, കമോൺ ബേബി ലെട്സ് ഗോ ബേബി ബുള്ളറ്റും തുടങ്ങി സിനിമ പാട്ടും, താരക പെണ്ണാളെ തുടങ്ങി നാടൻ പാടുകളും പാടി കുരുന്നുകൾ നൃത്ത ചുവടു വച്ചു. ഇവർക്കൊപ്പം പാട്ടേറ്റു പാടിയും താളം പിടിച്ചും എം എൽ എ യും, പഞ്ചായത്ത് പ്രസിഡൻ്റ് ഉൾപ്പെടെ ജനപ്രതിനിധികളും,അധ്യാപകരും പിന്നെ പിടിഎ യും.
കാട്ടാക്കട കുളത്തുമ്മൽ എൽ പി സ്കൂളിൽ അഡ്വ.ഐ ബി സതീഷ് എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച രണ്ടാമത് ബസ് ഫ്ളാഗ് ഓഫ് വേദിയാണ് ആഹ്ലാദ ഭരിതമായ പട്ടണം ചുറ്റി ഒരു ബസ് യാത്രക്ക് വഴി മാറിയത്.കുട്ടികളുടെ യാത്ര അസൗകര്യം പരിഹരിക്കാൻ ഒരു സ്കൂൾ ബസ് കൂടെ എത്തുമ്പോൾ അതിൻ്റെ ഉദ്ഘാടന യാത്ര ഫ്ളാഗ് ഓഫ് കഴിഞ്ഞ് അതിഥികൾ മാത്രം ഉള്ള യാത്ര ആകരുത് നിർബന്ധമായും കുട്ടികൾ കൂടെ ഉണ്ടാകണം എന്നും പിടിഎയുടെ ആഗ്രഹമാണ് ഒരു ഉല്ലാസ യാത്രയുടെ നിറംമുള്ള യാത്രയായി മാറിയത്.
ഫ്ളാഗ് ഓഫ് കഴിഞ്ഞ ഉടനെ എം എൽ എ തന്നെ ബസിലെ കിളിയായി കുട്ടികളെ കൈപിടിച്ച് കയറ്റി ഇരിപ്പിടങ്ങളിൽ എത്തിച്ചു.തുടർന്ന് പ്രധാന അധ്യാപകൻ സനൽകുമാർ,പഞ്ചായത്ത് പ്രസിഡൻ്റ് അനിൽകുമാർ,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ് വിജയകുമാർ,പിടിഎ പ്രസിഡൻ്റ്. അനിൽകുമാർ തുടങ്ങിയവരും ബസിൽ കയറി.തുടർന്ന് എം എൽ യുടെ ഫണ്ടിൽ നിന്നും ആദ്യമായി സ്കൂളിന് ലഭിച്ച ബസിൽ ഇതര പിടിഎ, മദർ പിടിഎ അംഗങ്ങളും രക്ഷിതാക്കളും ഉൾപ്പെടെ കയറി പുതിയ ബസിന് വഴിതെളിച്ചു.
കാട്ടാക്കട പട്ടണമാകെ കറങ്ങി തിരികെ സ്കൂളിൽ എത്തി.വഴിയരികിൽ കുട്ടികളുടെ ആഹ്ലാദ പ്രകടനവുമായി അലങ്കരിച്ചു ഒരുങ്ങി വരുന്ന ബസിന് നേരെ ഓട്ടോ തൊഴിലാളികൾ ഉൾപ്പെടെ ആളുകൾ കൈ വീശി ഈ ആഹ്ലാദത്തിൽ പങ്ക് ചേർന്നു.
സ്കൂൾ അങ്കണത്തിൽ ചേർന്ന യോഗത്തിൽ സ്കൂളിൻ്റെ ഈ ആഹ്ലാദ നിമിഷം എന്നും കാണുന്ന ഓർമ്മ നിലനിറുത്താൻ ട്രീ ചലഞ്ചിന് എം എൽ എ ആഹ്വാനം നൽകി.ഓരോ കുട്ടികളും ഓരോ വൃക്ഷത്തൈ നടുകയും അതിന് ഒരു വിളി പേര് നൽകി എന്നും പരിപാലിച്ചു വള എം എൽ എ പറഞ്ഞു. ഒലപുരയിൽ നിന്നും ഭൗതിക സാഹചര്യം വർദ്ധിച്ചു ഇന്നത്തെ നിലയിലേക്ക് സ്കൂൾ മാറുമ്പോൾ ഇന്ന് അറുനൂറിൽ അധികം കുട്ടികൾ പഠിക്കുന്ന എൽ പി സ്കൂൾ ആയി കുളതുമ്മൽ എൽ പി എസ് മാറി എന്നും സ്കൂളിൽ ഇനിയും പുതിയ കെട്ടിടത്തിനു ഒരു കോടി രൂപ കൂടെ വിദ്യാഭ്യാസ വകുപ്പ് അനുവദിച്ചു എന്നും എം എൽ എ പറഞ്ഞു.
കാട്ടാക്കട ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് അനിൽകുമാർ അധ്യക്ഷനായ ചടങ്ങിൽ സ്കൂളിൻ്റെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് പദ്ധതികൾ നടപ്പിലാക്കുന്ന ഐ ബി സതീഷ് എം എൽ എ ക്ക് ആദരവ് നൽകി.സ്കൂൾ പ്രധാന അധ്യാപകൻ സനൽ കുമാർ.,പി ടി എ പ്രസിഡൻ്റ് ആർ സി അനിൽകുമാർ,എം പി റ്റി എ പ്രസിഡന്റ് അലി ഫാത്തിമ , പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എസ് വിജയകുമാർ, പഞ്ചായത്ത് അംഗം സതീന്ദ്രൻ, പി റ്റി എ വൈസ് പ്രസിഡന്റ് ഗണേഷ്. എസ്, പിടിഎ അംഗങ്ങളായ ഷഹീർ, പ്രവീൺ തുടങ്ങി അധ്യാപകരും അനധ്യാപകരും സന്നിഹിതരായിരുന്നു.