March 23, 2025

ക്രൈസ്റ്റ് നഗർ പബ്ലിക് സ്കൂളിൽ നിനോ ഗാല കിഡ് ഫെസ്റ്റ്

Share Now

മാറനല്ലൂർ : അയ്യായിരത്തിലധികം പേർ പങ്കെടുക്കുന്ന നീനോ ഗാല കിഡ്
ഫെസ്റ്റ് 7 ന് രാവിലെ 8 മണി മുതൽ വൈകുന്നേരം 7 വരെ മാറനല്ലൂർ ക്രൈസ്റ്റ്
നഗർ പബ്ലിക് സ്കൂളിൽ നടക്കുമെന്ന് വാർത്താ സമ്മേളനത്തിൽ പ്രിൻസിപ്പാൾ
റവ.ഫാർ.ജോഷി മാത്യു.സി.എം.ഐ.പറഞ്ഞു.തിരുവനന്തപുരം സൗത്ത് സോൺ സഹോദയ കോംപ്ലസിന്റെ ആഭിമുഖ്യിലാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.നെഴ്സറി മുതൽ രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് കലാ പ്രകടനങ്ങൾ
അതവരിപ്പിക്കുന്നതിനുള്ള വേദിയാകും കിഡ്ഫെസ്റ്റ് .

64 സ്കൂളുകൾ നിന്ന് 2000 ലേറെ വിദ്യാർത്ഥികൾ മൽസരത്തിൽ പങ്കെടുക്കും.ഗ്രൂപ്പ്,വ്യക്തിഗത
ഇനങ്ങളിലായി പത്തിലേറെ വിവിധ മൽസരയിനങ്ങളുണ്ട്.പങ്കെടുക്കുന്ന എല്ലാ
വിദ്യാർത്ഥികൾക്കും സമ്മാനം നൽകി അനുമോദിക്കുമെന്നും പ്രിൻസിപ്പാൾ
പറഞ്ഞു.കിഡ് ഫെസ്റ്റിനൊപ്പം ഫുഡ് ഫെസ്റ്റും ഉണ്ടാകും.

ഫ്ലളവേഴ്സ് ടോപ്പ്സിംഗർ 2 റണ്ണറപ്പായ കുമാരി ആൻ ബെൻസൺ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും.സൗത്ത് സോൺ സഹോദയ കോംപ്ലസ് പ്രസിഡന്റ് ഫാദർ ബിനോ പട്ടർക്കളം സി.എം.ഐ.അദ്ധ്യക്ഷത വഹിക്കും.വൈസ് പ്രസിഡന്റ് ഷഹനാ രഞ്ജിത്ത്, പ്രോഗ്രാം കൺവീനർ ഫാദർ ജോഷി മാത്യു.സി.എം.ഐ.എന്നിവർ സംസാരിക്കും.കൺവീനർമാരായ ഷാമിനി ജെ.തമ്പി,എ.എസ്.അനു എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

One thought on “ക്രൈസ്റ്റ് നഗർ പബ്ലിക് സ്കൂളിൽ നിനോ ഗാല കിഡ് ഫെസ്റ്റ്

Leave a Reply

Your email address will not be published. Required fields are marked *

Previous post ഏറ്റവും വേഗതയുള്ള സാമ്പത്തിക ശക്തിയായി ഇന്ത്യ മാറി:മുൻ കേന്ദ്ര മന്ത്രി പ്രകാശ് ജാവേദക്കാർ
Next post  മോണോ ആക്റ്റിലും മിമിക്രിയിലും  എ ഗ്രേഡ് നേടി ശിവജിത്ത് ശിവൻ