December 9, 2024

ക്ഷേത്രകലാപീഠത്തിൽ ഡിപ്ലോമ കോഴ്സുകളിലേയ്ക്ക് അപേക്ഷകൾ ക്ഷണിക്കുന്നു

Share Now

തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ അധീനതയിലുള്ള ആറ്റിങ്ങൽ ക്ഷേത്രകലാപീഠത്തിൽ 2021_22 അദ്ധ്യയന വർഷത്തേയ്ക്കുള്ള നാഗസ്വരം, തവിൽ, പഞ്ചവാദ്യം എന്നീ ഡിപ്ലോമ കോഴ്സുകളിലേയ്ക്ക് പ്രവേശനത്തിനായുള്ള അപേക്ഷകൾ ക്ഷണിക്കുന്നു.

കോഴ്സ് കാലാവധി- 3 വർഷം,യോഗ്യത – SSLC ,(+2 പാസ്സായവർക്ക് മുൻഗണന),പ്രായപരിധി- 15 നും 20 നും മദ്ധ്യേ

അപേക്ഷാ ഫാറം –
www.travancoredevaswomboard.org എന്ന വെബ് സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതാണ്.അപേക്ഷാഫീസ് – Rs 100 ( ദേവസ്വം കമ്മീഷണറുടെ പേരിൽ ധനലക്ഷ്മി ബാങ്ക് നന്തൻകോട് ശാഖയിൽ മാറത്തക്ക രീതിയിൽ DD ആയി ഫീസ് അടക്കാം )അപേക്ഷയോടൊപ്പം- വയസ്സ്, വിദ്യാഭ്യാസ യോഗ്യത, ഫിറ്റ്നസ് ,സ്വഭാവം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകർപ്പുകളും, DD Rs.100 ൻ്റെ അസ്സൽ രേഖയും ഫോൺ നമ്പറും ഉണ്ടാവണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി – 2021 സെപ്റ്റ.20 വൈകിട്ട്‌ 5 മണി.അഭിരുചി പരീക്ഷ – 2021 സെപ്റ്റ. 24 ന്

അപേക്ഷ അയക്കേണ്ട വിലാസം –
മാനേജർ, കോയിക്കൽ ക്ഷേത്രകലാപീഠം. കൊല്ലമ്പുഴ
ആറ്റിങ്ങൽ തിരുവനന്തപുരം

Leave a Reply

Your email address will not be published. Required fields are marked *

Previous post കുറ്റിച്ചൽ കണ്ടെയ്ൻമെന്റ് സോൺ പൂവച്ചൽ മൈക്രോ കണ്ടെയ്ൻമെന്റ് സോൺ
Next post പഞ്ചായത്തിൽ മുൻ അംഗമായിരുന്ന വി    രാജേന്ദ്രനെ ആദരിച്ചു.