December 14, 2024

ഒന്നാം ക്ലാസിലേക്ക് പ്രവേശിക്കുന്ന കുട്ടികൾക്കുള്ള ഗ്രാജുവേഷൻ സെർമണി

Share Now

മാറനല്ലൂർ ക്രൈസ്റ്റ് നഗർ പബ്ലിക് സ്കൂൾ ,സീനിയർ സെക്കൻഡറിയിൽ യുകെജിയിൽ നിന്നും ഒന്നാം ക്ലാസിലേക്ക് പ്രവേശിക്കുന്ന കുട്ടികൾക്കുള്ള ഗ്രാജുവേഷൻ സെർമണി 2022 -23, ഐഎംഎ ,ട്രിവാൻഡ്രം ഡിസ്ട്രിക്ട് ചെയർമാൻ ഡോ.ശ്രീജിത്ത് ഉദ്ഘാടനം നിർവഹിച്ചു. പരിപാടിയിൽ കുട്ടികൾ മാതൃ പിതൃ വന്ദനം നടത്തി .

വിശിഷ്ടാതിഥി കുട്ടികൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു .റവ ഫാദർ സുബിൻ കോട്ടൂർ സി എം ഐ വൈസ് പ്രിൻസിപ്പൽ കുട്ടികൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു .

റവ ഫാ ജോഷി മാത്യു സി എം ഐ (പ്രിൻസിപ്പൽ)പരിപാടിയുടെ അധ്യക്ഷത വഹിച്ചു.ലളിത കുമാരി സംസാരിച്ചു.തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.

Leave a Reply

Your email address will not be published. Required fields are marked *

Previous post കാട്ടാക്കടയിൽ പോലിസ് കമ്മ്യൂണിറ്റി മീഡിയേഷൻ സെന്റർ.
Next post ഉത്സവ പരിപാടിക്കിടെ പോലീസിന് നേരെ കല്ലേറ്.സിവിൽ പോലീസ് ഓഫീസറുടെ മൂക്കിൻ്റെ പാലം തകർന്നു.