December 9, 2024

ക്രിസ്റ്റിസ്പ്ലെൻഡോറെ 2023; മാറനല്ലൂർ ക്രൈസ്റ്റ് നഗർ പബ്ലിക് സ്കൂൾ വാർഷികം

Share Now

മലയിൻകീഴ് : മാറനല്ലൂർ ക്രൈസ്റ്റ് നഗർ പബ്ലിക് സ്കൂളിന്റെ 8-ാമത്
വാർഷികാഘോഷം ക്രിസ്റ്റിസ്പ്ലെൻഡോറെ 2023 ഫെബ്രുവരി 4 ന് നടക്കുമെന്ന് വാർത്താ സമ്മേളനത്തിൽ
പ്രിൻസിപ്പൽ റവ.ഫാർ. ജോഷി മാത്യു.സി.എം.ഐ പറഞ്ഞു.

സ്കൂൾ ഓഡിറ്റോറിയത്തിൽ
വൈകുന്നേരം 4.30 ന് സ്കൂൾ മാനേജർ റവ.ഫാദർ ഡോ.ടിറ്റോ വള്ളവന്തറ സി.എം.ഐ.അദ്ധ്യക്ഷതയിൽ നടക്കുന്ന വാർഷികാഘോഷം തിരുവനന്തപുരം സെന്റ് ജോസഫ്സ് പ്രൊവിൻസ് എഡ്യൂക്കേഷൻ ആന്റ് കമ്മ്യൂണിക്കേഷൻ മീഡിയ കൗൺസിലർ റവ.ഫാദർ സ്കറിയ എതിരേറ്റ് സി.എം.ഐ.ഉദ്ഘാടനം ചെയ്യും.

900-ലധികം വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളിൽ സിനിമ-സീരിയൽ താരം ഷിബുലബാൻ വിശിഷ്ടാതിഥിയായിരിക്കും.1831-ൽ സ്ഥാപിതമായ സി.എം.ഐ.സന്യാസ
സഭയുടെ കീഴിൽ 1976-ലാണ് ക്രൈസ്റ്റ് നഗർ സ്കൂൾ തിരുവനന്തപുരത്തും
ജനങ്ങളുടെ നിരന്തര ആവശ്യപ്രകാരമാണ് മാറനല്ലൂരിൽ 2012-ൽ കോളേജും 2015-ൽ
സ്കൂളും ആരംഭിക്കുന്നതെന്നും ഫാർ ജോഷിമാത്യു അവകാശപ്പെട്ടു.

മാതാപിതാക്കളുംഅഭ്യുതയകാംക്ഷികളുമുൾപ്പെടെ 5000 ത്തിലേറെ പേർ പങ്കെടുക്കുന്ന മഹാമേളയായിരിക്കും ക്രിസ്റ്റി സ് പ്ലെൻഡോറെ എന്നും ഫാദർ
വിശദീകരിച്ചു.കോ-ഓർഡിനേറ്റർമാരായ ആർ.അശ്വതിരാജൻ,എ.എസ്.അഞ്ജു എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഗ്രാമശേഷ്ഠാപുരസ്ക്കാരം ഡോ: പരുത്തിപ്പള്ളി കൃഷ്ണൻകുട്ടിക്ക്
Next post ഒറ്റി വാങ്ങിയ വീട് ഇപ്പോൾ ജപ്തി ഭീഷണിയിൽ: വയോധിക പെരുവഴിയിൽ ആകും