
നെടുമങ്ങാട് പോലീസ് സ്റ്റേഷനിൽ പോലീസിന് നേരെ ആക്രമണം. മദ്യലഹരിയിലായിരുന്ന യുവാവിന്റെ അതിക്രമം
നെടുമങ്ങാട്: നെടുമങ്ങാട് പോലീസ് സ്റ്റേഷനിൽ പൊലീസിന് നേരെ മദ്യലഹരിയിൽ യുവാവിന്റെ അതിക്രമം. നെടുമങ്ങാട് നെട്ട സ്വദേശി അക്ഷയ് (23) ആണ് അതികരമാം നടത്തിയത് .നെടുമങ്ങാട് കുളവികോണത്ത് മദ്യലഹരിയിൽ വസ്ത്രശാലയിൽ കയറി ജീവനക്കാരെ അസഭ്യം പറഞ്ഞതിനെ തുടർന്ന് കടയുടമ പോലീസിൽ വിവരം അറിയിക്കുകയും തുടർന്ന് പോലീസ് സ്ഥലത്ത് എത്തി അക്ഷയെ കസ്റ്റഡിയിൽ എടുത്തു സ്റ്റേഷനിൽ കൊണ്ടുവന്നു .സ്റ്റേഷനിൽ വച്ച് പ്രകോപിതനായ അക്ഷയ് ജി ഡി ചാർജ് വഹിക്കുന്ന പോലീസുകാരനെ കയ്യേറ്റം ചെയ്യുകയായിരുന്നു. പേരും വിലാസവും ചോദിച്ചു മനസിലാക്കുന്നതിനിടെയാണ് ഇയാൾ പ്രകോപിതനായത്.അതിക്രമം തടയാനെത്തിയ എ എസ് ഐയെയും മറ്റു പോലീസുകാരെയും ഇയാൾ കടന്നാക്രമിച്ചു.തുടർന്ന് ഇവിടേയ്ക്ക് എത്തിയ എത്തിയ സി.ഐ യെയും കൈയേറ്റം ചെയ്യാൻ ഇയാൾ ശ്രമിച്ചു.വളരെ പണിപ്പെട്ടു കീഴടക്കിയ പ്രതിയുടെ പേരിൽ
ജി ഡി പോലീസുകാരന്റെ പരാതിയുടെ അടിസ്ഥാനത്തിലും കേസ് എടുത്തു.പൊതു സ്ഥലത്തുനിന്ന് മദ്യപിച്ച് ബഹളം ഉണ്ടാക്കൽ, പോലീസിൻറെ കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, സ്റ്റേഷനിൽ ആക്രമണം തുടങ്ങി വിവിധ വകുപ്പുകൾ ചേർത്താണ് അറസ്റ്റ്. പ്രതിയെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു
More Stories
സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവത്തിൽ ദുരൂഹത; 19 സെറ്റ് വിരലടയാളങ്ങളിൽ ഒന്ന് പോലും അറസ്റ്റിലായ ഷരീഫുൾ ഇസ്ലാമിന്റേതില്ല
മോഷണശ്രമത്തിനിടെ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവത്തില്‍ ദുരൂഹത. 19 സെറ്റ് വിരലടയാളങ്ങളിൽ ഒന്ന് പോലും അറസ്റ്റിലായ ആളുടേതില്ല. ഇത് പൊലീസിനെ ആശയക്കുഴപ്പത്തിൽ ആക്കിയിരിക്കുകയാണ്. നടന്റെ വീട്ടിൽ...
‘ഇരുനില വീടിന് മുകളിൽ നിന്നും വലിച്ചെറിഞ്ഞു’; 9 മാസം പ്രായമായ കുഞ്ഞിനെ കൊന്ന് അമ്മ
ഉത്തർപ്രദേശിലെ കൃഷ്ണ നഗറിൽ 9 മാസം പ്രായമായ കുഞ്ഞിനെ എറിഞ്ഞു കൊന്ന് അമ്മ. ഇരുനില വീടിന് മുകളിൽ നിന്നാണ് കുഞ്ഞിനെ എറിഞ്ഞത്. പിന്നാലെ കുഞ്ഞിനെ ജില്ലാ ആശുപത്രിയിൽ...
പ്രണയത്തെ എതിര്‍ത്ത് വീട്ടുകാര്‍; പെണ്‍കുട്ടിയെ വെടിവെച്ച് കൊലപ്പെടുത്തി പിതാവ്
ഭോപ്പാല്‍: മധ്യപ്രദേശിലെ ഗ്വാളിയോര്‍ ജില്ലയില്‍ 20 കാരിയെ അവളുടെ അച്ഛനും ബന്ധുവും ചേര്‍ന്ന് വെടിവച്ചു കൊന്നു. സംഭവത്തിന് ശേഷം പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു.ജനുവരി 14 ചൊവ്വാഴ്ച ഗ്വാളിയോറിലെ...
യുവതി ഓട്ടോ ഡ്രൈവറെ മര്‍ദ്ദിച്ചു; കാരണം അജ്ഞാതം
ലക്നൗ: യുവതി ഓട്ടോ ഡ്രൈവവറുടെ മുഖത്തടിച്ചു. ഉത്തര്‍പ്രദേശിലെ മിര്‍സാപുറിലാണ് സംഭവം. എന്നാല്‍ അടിച്ചതെന്തിനാണെന്നത് സംബന്ധിച്ച് രണ്ട് അഭിപ്രായങ്ങളാണ് ഉയരുന്നത്. യാത്രക്കൂലി സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്നാണ് യുവതി തന്നെ അടിച്ചതെന്ന്...
നഗ്ന വീഡിയോ കാണിച്ചു ഭീഷണിപ്പെടുത്തി പണം കവർന്ന സംഭവം : മരട് അനീഷിന്റെ സഹോദരൻ ഉൾപ്പെടെ 5 പേർ പിടിയിൽ
ലൈംഗിക തൊഴിലാളിയാണെന്ന് പറഞ്ഞ് കബളിപ്പിച്ച് യുവാവിനെ ഹണിട്രാപ്പിലാക്കിയ സംഘം അറസ്റ്റിൽ. ഗുണ്ടാനേതാവ് മരട് അനീഷിന്റെ സഹോദരൻ ഉൾപ്പെടെ അഞ്ച് പേരാണ് പിടിയിലായത്. നഗ്ന വീഡിയോ കാണിച്ചു ഭീഷണിപ്പെടുത്തി ...
ആംആദ്മി പാര്‍ട്ടി എംഎല്‍എ വെടിയേറ്റു മരിച്ചു
ആംആദ്മി പാര്‍ട്ടി എംഎല്‍എ വെടിയേറ്റു മരിച്ചു. പഞ്ചാബിലെ ലുധിയാന എംഎല്‍എ ഗുര്‍പ്രീത് ഗോഗിയാണ് മരിച്ചത്. എംഎല്‍എയെ വീട്ടിനുള്ളിലാണ് വെടിയേറ്റ നിലയില്‍ കണ്ടത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല....