December 13, 2024

യുവതിക്ക്  ഭർത്താവിന്റെ സഹോദരന്റെ ക്രൂര മർദനം.

Share Now

യുവതിക്ക്  ഭർത്താവിന്റെ സഹോദരന്റെ ക്രൂര മർദനം.

കാട്ടാക്കട:

യുവതിയെ  വിവാഹ മോചനം ആവശ്യപ്പെട്ട് ഭർത്താവിനെ സഹോദരൻ യുവതി ജോലി ചെയ്യുന്ന സ്ഥാപനത്തിൽ കയറി ക്രൂരമായി മർദിച്ചു.ആന്തരിക സ്രാവം ഉണ്ടായത്തിനെ തുടർന്ന് യുവതിയെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കാട്ടാക്കട ചാരുപാറയിലെ ഡ്രൈവിങ് സ്‌കൂളിൽ വെള്ളിയാഴ്ച ഉച്ചതിരിഞ്ഞു 3 മണിയിടെ ആണ് സംഭവം. കാട്ടാക്കട കട്ടക്കോട് കുന്നുവിളാകത്തു വീട്ടിൽ സജി സിന്റെ മകൾ  ആശാ 28 നെയാണ് ഭർത്താവ് ബൈജുവിന്റെ ജ്യേഷ്ഠൻ ബിജു ആണ്   ആശയെ ക്രൂരമായി മർദ്ദിച്ചത്. സ്ഥാപനത്തിൽ എത്തിയ ബിജു ആശയെ കാണണമെന്നും ഭർത്താവിന്റെ ജേഷ്ട്ടൻ ആണെന്നും പറഞ്ഞു .ആശയെ കണ്ട ഉടൻ വിവാഹ മോചന കരാറിൽ ഒപ്പിടാൻ ആവശ്യപ്പെടുകയും ഭർത്താവ് വരട്ടെ അപ്പോൾ ഒപ്പിടാം എന്നു പറഞ്ഞു ജ്യേഷ്ട്ടനെ അവഗണിച്ചു. ഇതോടെ പ്രകോപിതനായ ഇയാൾ ആശയുടെ വയറ്റിൽ ചവിട്ടുകയും  അടിക്കുകയും ഇടിക്കുകയും ചെയ്തു.അപ്രതീക്ഷിതമായി നടന്ന സംഭവത്തിൽ  പകച്ചു നിന്ന ഉടമ ഉടൻ ഇയാളെ പിടിക്കുകയും തുടർന്ന് ഓടിയെത്തിയവർ സംഭവം അറിഞ്ഞു ബിജുവിനെ തടഞ്ഞു വച്ചു.തുടർന്ന് കാട്ടാക്കട പോലീസിനെ വിവരം അറിയിക്കുകയും ഇയാളെ കൈമാറുകയും ചെയ്തു.ഇയാൾ എത്തിയ വാഹനവും പോലീസ് കസ്റ്റഡിയിൽ എടുത്തു.തുടർന്ന് സ്ഥാപന ഉടമ ആംബുലൻസ് വരുത്തി യുവതിയെ കാട്ടാക്കട സ്വകാര്യ ആശുപത്രിയിലും തുടർന്നു നെയ്യാറ്റിൻകര ആശുപത്രി യിലും പ്രവേശിപ്പിച്ചു. ഇവിടുത്തെ പരിശോധനയിൽ ആന്തരിക അവയവത്തിനു  ക്ഷതം സംഭവിച്ചിരിക്ക്വും എന്ന നിഗമനത്തിൽ മെഡിക്കൽ കോളേജിലേക്ക് അയച്ചു. 11 വർഷം മുൻപ് വിവാഹിതരായ ഇവർ അടുത്തിടെ ആണ് പിരിഞ്ഞു താമസിക്കുന്നത്.ഭർത്താവിന്റെ സഹോദരനാണ്  വിവാഹ മോചന കാര്യം പറഞ്ഞു പ്രശ്നങ്ങൾ സൃഷ്ടിച്ചു തന്നെ മർധിക്കുന്നത്.മുൻപും ഭർത്താവിന്റെ മുന്നിൽ വച്ചും ഇയാൾ മർധിച്ചിട്ടുണ്ട് എന്നു യുവതി പറയുന്നു.കാട്ടാക്കട പോലീസ് മൊഴി രേഖപ്പെടുത്തി കേസ് എടുക്കും.ആശക്ക്  പത്തും ആറും വയസുള്ള രണ്ടു പെണ്കുട്ടികളാണ് ഉള്ളത്

Leave a Reply

Your email address will not be published. Required fields are marked *

Previous post ഭർത്താവ് ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ചു.
Next post തോക്കു ചൂണ്ടി കവർച്ച രേഖാ ചിത്രം തയാറായി.