February 7, 2025

പ്രണയത്തെ എതിര്‍ത്ത് വീട്ടുകാര്‍; പെണ്‍കുട്ടിയെ വെടിവെച്ച് കൊലപ്പെടുത്തി പിതാവ്

Share Now

ഭോപ്പാല്‍: മധ്യപ്രദേശിലെ ഗ്വാളിയോര്‍ ജില്ലയില്‍ 20 കാരിയെ അവളുടെ അച്ഛനും ബന്ധുവും ചേര്‍ന്ന് വെടിവച്ചു കൊന്നു. സംഭവത്തിന് ശേഷം പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
ജനുവരി 14 ചൊവ്വാഴ്ച ഗ്വാളിയോറിലെ ഗോലെ കാ മന്ദിര്‍ പ്രദേശത്ത് പ്രശ്നത്തെച്ചൊല്ലി വിളിച്ചുചേര്‍ത്ത പഞ്ചായത്ത് (കമ്മ്യൂണിറ്റി മീറ്റിങ്ങിലാണ് സംഭവം. യോഗം നടക്കുന്നതിനിടെ യുവതി പുറത്തുവിട്ട വീഡിയോ അന്വേഷിക്കാന്‍ പോലീസ് സംഘം സ്ഥലത്തെത്തി.

നിശ്ചയിച്ച വിവാഹത്തെ എതിര്‍ത്തതിന് തന്റെ പിതാവ് മഹേന്ദ്ര ഗുര്‍ജറും മറ്റ് ബന്ധുക്കളും തന്നെ വീട്ടില്‍ ബന്ദിയാക്കുകയും മര്‍ദിക്കുകയും ചെയ്തതായി തനു ഗുര്‍ജാര്‍ എന്ന യുവതി വീഡിയോയില്‍ ആരോപിച്ചിരുന്നു.

‘ഞാന്‍ ആറ് വര്‍ഷമായി ഒരു പുരുഷനുമായി ബന്ധത്തിലായിരുന്നു, തുടക്കത്തില്‍ ഞങ്ങളുടെ വിവാഹത്തിന് എന്റെ വീട്ടുകാര്‍ സമ്മതിച്ചു, എന്നാല്‍ പിന്നീട് അവര്‍ അത് നിഷേധിച്ചു. അവര്‍ എന്നെ മര്‍ദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു… എനിക്കെന്തെങ്കിലും സംഭവിച്ചാല്‍, അല്ലെങ്കില്‍ ഞാന്‍ മരിച്ചാല്‍, എന്റെ കുടുംബം അതിന് ഉത്തരവാദികളായിരിക്കും,’ എന്നാണ് പെണ്‍കുട്ടി വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.

ഫെബ്രുവരി 18 ന് യുവതിയുടെ വിവാഹം നിശ്ചയിച്ചിരുന്നതായും അതിഥികള്‍ക്ക് ക്ഷണക്കത്ത് അയച്ചതായും പോലീസ് പറഞ്ഞു. എന്നാല്‍, നിശ്ചയിച്ചുറപ്പിച്ച വിവാഹത്തിന് എതിരായിരുന്നു തനു, ജനുവരി 14 ന് നടന്ന യോഗത്തില്‍ വീണ്ടും വിവാഹത്തിനെതിരായി ശബ്ദമുയര്‍ത്തി.

യോഗത്തില്‍, തനുവുമായി സ്വകാര്യമായി സംസാരിക്കാന്‍ അനുവദിക്കണമെന്ന് മഹേഷ് ഗുര്‍ജാര്‍ പോലീസിനോട് അഭ്യര്‍ത്ഥിച്ചു. തുടര്‍ന്ന് വീടിനുള്ളിലെ മുറിയിലേക്ക് കൊണ്ടുപോയി നാടന്‍ തോക്ക് ഉപയോഗിച്ച് വെടിവെച്ച് കൊലപ്പെടുത്തി. ഇരയുടെ ബന്ധുവായ രാഹുല്‍ ഗുര്‍ജറും അവള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയും സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയും ചെയ്തു.

രാഹുലിന്റെ ലൊക്കേഷന്‍ കണ്ടെത്താന്‍ ഒരു സംഘം രൂപീകരിച്ചിരിക്കെയാണ് കൊലപാതകം നടന്ന സ്ഥലത്ത് നിന്ന് പോലീസ് മഹേഷ് ഗുര്‍ജറിനെ അറസ്റ്റ് ചെയ്തത്.

21 thoughts on “പ്രണയത്തെ എതിര്‍ത്ത് വീട്ടുകാര്‍; പെണ്‍കുട്ടിയെ വെടിവെച്ച് കൊലപ്പെടുത്തി പിതാവ്

Leave a Reply

Your email address will not be published. Required fields are marked *

Previous post യുവതി ഓട്ടോ ഡ്രൈവറെ മര്‍ദ്ദിച്ചു; കാരണം അജ്ഞാതം
Next post ‘കെകെ ശൈലജ ഒന്നാം പ്രതി, പുര കത്തുമ്പോൾ വാഴ വെട്ടി’; പിപിഇ കിറ്റ് അഴിമതിയിൽ കേസെടുക്കണമെന്ന് രമേശ് ചെന്നിത്തല