February 7, 2025

യുവതി ഓട്ടോ ഡ്രൈവറെ മര്‍ദ്ദിച്ചു; കാരണം അജ്ഞാതം

Share Now

ലക്‌നൗ: യുവതി ഓട്ടോ ഡ്രൈവവറുടെ മുഖത്തടിച്ചു. ഉത്തര്‍പ്രദേശിലെ മിര്‍സാപുറിലാണ് സംഭവം. എന്നാല്‍ അടിച്ചതെന്തിനാണെന്നത് സംബന്ധിച്ച് രണ്ട് അഭിപ്രായങ്ങളാണ് ഉയരുന്നത്. യാത്രക്കൂലി സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്നാണ് യുവതി തന്നെ അടിച്ചതെന്ന് ഓട്ടോ ഡ്രൈവര്‍ അവകാശപ്പെടുന്നു. അതേസമയം തന്നോട് ഓട്ടോ ഡ്രൈവര്‍ വളരെ മോശമായ ഒരു കാര്യം പറഞ്ഞുവെന്നാണ് യുവതി പറയുന്നത്. അന്നുമുതല്‍ തനിക്ക് ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള ഫോണ്‍ വിളികള്‍ വരുന്നുണ്ടെന്നും അവര്‍ പറഞ്ഞു.

പ്രിയാന്‍ഷി പാണ്ഡെ എന്ന യുവതി ഓട്ടോ ഡ്രൈവറായ വിംലേഷ് കുമാര്‍ ശുക്ലയെ ഡ്രൈവര്‍ സീറ്റില്‍ നിന്നും വലിച്ചിഴച്ച് അടിക്കുന്നതും ഉപദ്രവിക്കുന്നതും ദൃശ്യങ്ങളില്‍ കാണാനാകും. ഡ്രൈവര്‍ ഈ സമയം യുവതിയോട് കൈകള്‍ കൂപ്പി സംസാരിക്കുന്നതും കാണാം. യുവതി തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ ഈ വീഡിയോ പ്രചരിപ്പിച്ചത്. അതേസമയം വീഡിയോ വൈറലായതോടെ ഓട്ടോ ഡ്രൈവര്‍ യുവതിക്കെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

പ്രിയാന്‍ഷിയെയും സഹോദരിയെയും ഓട്ടോയില്‍ നിന്ന് ഇറക്കി വിട്ടപ്പോള്‍ യാത്രക്കൂലി ആവശ്യപ്പെട്ടപ്പോഴാണ് യുവതി തന്നെ മര്‍ദ്ദിക്കാന്‍ തുടങ്ങിയതെന്ന് വിംലേഷ് കുമാര്‍ ശുക്ല പരാതി നല്‍കി.തന്റെ വീഡിയോ ഇന്റര്‍നെറ്റില്‍ വൈറലായത് കണ്ടതിന് ശേഷമുള്ള അപമാനം മൂലമാണ് പരാതി നല്‍കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഗതാഗതക്കുരുക്കില്‍ വലയുന്ന നഗരങ്ങളുടെ ആഗോള പട്ടികയില്‍ എറണാകുളവും
Next post പ്രണയത്തെ എതിര്‍ത്ത് വീട്ടുകാര്‍; പെണ്‍കുട്ടിയെ വെടിവെച്ച് കൊലപ്പെടുത്തി പിതാവ്