പന്നിയെ പിടിക്കാൻ പടക്കം വച്ചു തലതകർന്നു ചത്തത് നായ്ക്കൾ .രണ്ടുപേർ പിടിയിൽ
പാലോട്: പന്നി പടക്കം വച്ച് പന്നികളെ പിടിക്കാൻ ശ്രമിക്കുന്നതിനിടെ പടക്കം കടിച്ച് മൂന്ന് നായ്ക്കൾ തല തകർന്ന് ചത്തതുമായ ബന്ധപ്പെട്ട കേസിൽ രണ്ടുപേരെ പാലോട് പോലീസ് അറസ്റ്റ് ചെയ്തു പാലോട് പാലുവളളി ചൂടൽ ടിനാ വിലാസത്തിൽ ബിജു, 45 (മൂങ്ങ ബിജു ) പാലുവള്ളി മീൻ മുട്ടി പൊയ്യാറ്റ് മൺപുറത്ത് തടത്തരികത്ത് വീട്ടിൽ ബിജു.40 (കടമാൻ ബിജു ) എന്നിവരാണ് അറസ്റ്റിൽ ആയത്. അഗസ്റ്റ് ഒന്ന് രണ്ട് തിയതികളിലായി പ്രദേശത്തുളള റബർ തോട്ടത്തിൽ രാത്രി ഒരു വളർത്തു നായയും , രണ്ട് തെരുവുനായകളും തല തകർന്ന് മരിച്ച നിലയിൽ കാണപ്പെട്ടതിനെ തുടർന്ന് സ്ഥലവാസികളും പോലിസും നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കുറിച്ച് വിവരം ലഭിക്കുന്നത്. തുടർന്ന് ഇവരെ കണ്ടെത്തി പിടികൂടി ചോദ്യം ചെയ്തതിൽ നിന്നാണ് ഇറച്ചി എടുക്കുന്നതിനായി പന്നികളെ കൊല്ലാൻ വേണ്ടി മൂന്ന് പേർ ചേർന്നു പദ്ധതിയിട്ടതായി മൊഴിനൽകിയത് .
ഇവർക്കെതിരെ എക്സ്പ്ലോസീവ് സബ്സ്റ്റൻസ് ആക്ട് ,പ്രേവൻഷൻ ഓഫ് അനിമൽ ക്രുവൽറ്റി ആക്ട്പ്ര കാരമുള്ള കേസുകൾ രജിസ്റ്റർ ചെയ്തു. കുഴിച്ചിട്ട മൂന്ന് നായകളെയും പുറത്തെടുത്ത് പാലോട് വെറ്റിനറി ഇൻസ്റ്റിറ്റൂട്ടിലെ ഡോ അബീനയുടെ നേതൃത്വത്തിൽ പോസ്റ്റ് മോർട്ടം നടത്തി തെളിവുകൾ ശേഖരിച്ചു. പ്രതികൾ നേരത്തെയും കാട്ടുപന്നിയെ കൊന്ന് ഇറച്ചിയാക്കിയതിന് ഫോറസ്റ്റ് കേസും , ക്രിമനൽ കേസുകളിലും ജയിൽ ശിക്ഷ അനുഭവിച്ചവരാണ് എന്ന് പോലീസ് പറഞ്ഞു.
നെടുമങ്ങാട് ഡി വൈ എസ് പി എം അനിൽ കുമാറിന്റെ നിർദേശപകാരം പാലോട് ഇൻസ്പെക്ടർ സി കെ മനോജ്, സബ് ഇൻസ്‌പെക്ടർ നിസ്സാറുദ്ദീൻ, ഗ്രേഡ് എസ് ഐ സാം രാജ്, അൻസാരി, എ എസ് ഐ അനിൽ, റിയാസ്, സുജു , അനുപ് , അനീഷ്, വിനീത് എന്നിവരടങ്ങിയ സംഘമാണ് കേസിന്റെ അന്വേഷണം നടത്തുന്നത്.