December 12, 2024

ആദിവാസി യുവതിയെ ഇളയച്ഛൻ വെട്ടി പരിക്കേൽപ്പിച്ചു.

Share Now

കോട്ടൂർ: ആദിവാസി യുവതിയെ ഇളയച്ഛൻ വെട്ടി പരിക്കേൽപ്പിച്ചു. കോട്ടൂർ വനത്തിലെ പങ്കാവ് ഊരിൽ വിജേഷിൻറെ ഭാര്യ രേഷ്‌മ(27) നെയാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. വെള്ളിയാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം.

കുടുംബങ്ങൾ തമ്മിൽ ഭൂമിയുടെ അതിർത്തിയെചൊല്ലിയുണ്ടായ തർക്കത്തിനിടെ അച്ഛൻറെ സഹോദരൻ മണികണ്ഠനാണ് കൈക്കോടാലി കൊണ്ട് രേഷ്മയെ വെട്ടിയതെന്ന് നെയ്യാർഡാം പോലീസ് പറഞ്ഞു. സംഭവ ശേഷം മണികണ്ഠൻ ഒളിവിലാണ്.     

 

Leave a Reply

Your email address will not be published. Required fields are marked *

Previous post മെഡിക്കൽ കോളജിൽ യുവാവിനെ സുരക്ഷാ ജീവനക്കാർ ക്രൂരമായി മർദ്ദിച്ചു
Next post ട്രൈബൽ ഹൈസ്കൂളിൽ പ്രത്യേക പഠന പരിപോഷണ പദ്ധതിയ്ക്ക് തുടക്കമായി