March 22, 2025

‘ഇരുനില വീടിന് മുകളിൽ നിന്നും വലിച്ചെറിഞ്ഞു’; 9 മാസം പ്രായമായ കുഞ്ഞിനെ കൊന്ന് അമ്മ

Share Now

ഉത്തർപ്രദേശിലെ കൃഷ്ണ നഗറിൽ 9 മാസം പ്രായമായ കുഞ്ഞിനെ എറിഞ്ഞു കൊന്ന് അമ്മ. ഇരുനില വീടിന് മുകളിൽ നിന്നാണ് കുഞ്ഞിനെ എറിഞ്ഞത്. പിന്നാലെ കുഞ്ഞിനെ ജില്ലാ ആശുപത്രിയിൽ എത്തിചെങ്കിലും രക്ഷിക്കാനായില്ല. കുഞ്ഞിൻറെ അമ്മയും സഹോദരിയും തമ്മിൽ വഴക്കുണ്ടായെന്നും തുടർന്നാണ് കുഞ്ഞിനെ എറിഞ്ഞതെന്നും പൊലീസ് പറഞ്ഞു.

കൃഷ്ണ നഗർ പ്രദേശത്തെ അഞ്ജു ദേവി എന്ന സ്ത്രീ ആണ് സ്വന്തം കുഞ്ഞിനെ അവരുടെ ഇരുനില വീടിന്റെ മുകളിൽ നിന്ന് താഴേക്ക് വലിച്ചെറിഞ്ഞത്. തുടർന്ന് കുഞ്ഞിനെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരിച്ചതായി സ്ഥിരീകരിച്ചതായി ബല്ലിയ പൊലീസ് സൂപ്രണ്ട് ഓംവീർ സിംഗ് പറഞ്ഞു. പൊലീസ് അഞ്ജു ദേവിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.

അതേസമയം കുട്ടിയുടെ മുത്തശ്ശി ശോഭ ദേവിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ബിഎൻഎസ് സെക്ഷൻ 105 പ്രകാരം അഞ്ജു ദേവിക്കെതിരെ കേസെടുത്തിട്ടുണ്ട്. അഞ്ജു ദേവിയുടേത് പ്രണയ വിവാഹമായിരുന്നുവെന്നും കഴിഞ്ഞ രണ്ട് വർഷമായി അമ്മയോടൊപ്പം അവരുടെ വീട്ടിൽ താമസിക്കുകയായിരുന്നെന്നുമാണ് പൊലീസ് പറഞ്ഞു. അഞ്ജുവിന്റെ മൂത്ത സഹോദരി മനീഷയും കഴിഞ്ഞ രണ്ട് മാസമായി ഒരേ വീട്ടിലാണ് താമസിച്ചിരുന്നത്. കുഞ്ഞിൻറെ അമ്മയും സഹോദരിയും തമ്മിൽ വഴക്കുണ്ടായി തുടർന്നാണ് കുഞ്ഞിനെ എറിഞ്ഞത് എന്ന് പൊലീസ് അറിയിച്ചു.

Previous post വയനാട്ടിലെ നരഭോജി കടുവയെ കൊല്ലാന്‍ ഉത്തരവ്; തീരുമാനം മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തില്‍
Next post സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവത്തിൽ ദുരൂഹത; 19 സെറ്റ് വിരലടയാളങ്ങളിൽ ഒന്ന് പോലും അറസ്റ്റിലായ ഷരീഫുൾ ഇസ്ലാമിന്റേതില്ല