സർക്കിളിന്റെ വീട്ടിൽ കയറിയ കള്ളൻ പാചക വാതകം ഉൾപ്പടെ കടത്തി
വെള്ളനാട് : സർക്കിളിന്റെ വീട്ടിൽ കയറിയ കള്ളൻ പാചകവാതക സിലിണ്ടർ ഉൾപ്പടെ കടത്തി കൊണ്ട് പോയി. പൊഴിയൂർ ഇൻസ്പെക്ടർ ഓഫ് പോലീസ് ബിനുകുമാറിന്റെ വെള്ളനാട് നാലുമുക്കിൽ ശ്രുതിലയയിൽ ആണ് മോഷണം നടന്നത്. കുറച്ചു ദിവസങ്ങളായി ഈ വീട്ടിൽ ആൾ താമസമില്ലായിരുന്നു.ഇക്കഴിഞ്ഞ ദിവസം പ്രദേശവാസികൾ വീടിന്റെ വാതിൽ തുറന്നുകിടക്കുന്നതുകണ്ട് നടത്തിയ അന്വേഷണത്തിലാണ് മോഷണ വിവരം അറിയുന്നതെന്ന് ആര്യനാട് പൊലീസ് പറഞ്ഞു. സംഭവം അറിഞ്ഞെത്തിയ ഉടമയും പോലീസും നടത്തിയ അന്വേഷണത്തിൽ വീട്ടു സാധനങ്ങൾ നഷ്ട്ടപ്പെട്ടതായി കണ്ടെത്തി.
റേഡിയോ മ്യൂസിക്ക് പ്ലെയർ ,ടി.വി, വിളക്ക്, ഷോക്കേസിൽ സൂക്ഷിച്ചിരുന്ന നടരാജവിഗ്രഹം,കാറിന്റെ താക്കോൽ, പാചക വാതക സിലിണ്ടർ എന്നിവ മോഷണം പോയതായി സർക്കിൾ ഇൻസ്പെക്ടറുടെ ഭാര്യ മലയിൻകീഴ് അഞ്ജലിയിൽ വീണ ആര്യനാട് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.വിരലടയാള വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി. ആര്യനാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
More Stories
പ്രണയത്തെ എതിര്‍ത്ത് വീട്ടുകാര്‍; പെണ്‍കുട്ടിയെ വെടിവെച്ച് കൊലപ്പെടുത്തി പിതാവ്
ഭോപ്പാല്‍: മധ്യപ്രദേശിലെ ഗ്വാളിയോര്‍ ജില്ലയില്‍ 20 കാരിയെ അവളുടെ അച്ഛനും ബന്ധുവും ചേര്‍ന്ന് വെടിവച്ചു കൊന്നു. സംഭവത്തിന് ശേഷം പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു.ജനുവരി 14 ചൊവ്വാഴ്ച ഗ്വാളിയോറിലെ...
യുവതി ഓട്ടോ ഡ്രൈവറെ മര്‍ദ്ദിച്ചു; കാരണം അജ്ഞാതം
ലക്നൗ: യുവതി ഓട്ടോ ഡ്രൈവവറുടെ മുഖത്തടിച്ചു. ഉത്തര്‍പ്രദേശിലെ മിര്‍സാപുറിലാണ് സംഭവം. എന്നാല്‍ അടിച്ചതെന്തിനാണെന്നത് സംബന്ധിച്ച് രണ്ട് അഭിപ്രായങ്ങളാണ് ഉയരുന്നത്. യാത്രക്കൂലി സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്നാണ് യുവതി തന്നെ അടിച്ചതെന്ന്...
നഗ്ന വീഡിയോ കാണിച്ചു ഭീഷണിപ്പെടുത്തി പണം കവർന്ന സംഭവം : മരട് അനീഷിന്റെ സഹോദരൻ ഉൾപ്പെടെ 5 പേർ പിടിയിൽ
ലൈംഗിക തൊഴിലാളിയാണെന്ന് പറഞ്ഞ് കബളിപ്പിച്ച് യുവാവിനെ ഹണിട്രാപ്പിലാക്കിയ സംഘം അറസ്റ്റിൽ. ഗുണ്ടാനേതാവ് മരട് അനീഷിന്റെ സഹോദരൻ ഉൾപ്പെടെ അഞ്ച് പേരാണ് പിടിയിലായത്. നഗ്ന വീഡിയോ കാണിച്ചു ഭീഷണിപ്പെടുത്തി ...
ആംആദ്മി പാര്‍ട്ടി എംഎല്‍എ വെടിയേറ്റു മരിച്ചു
ആംആദ്മി പാര്‍ട്ടി എംഎല്‍എ വെടിയേറ്റു മരിച്ചു. പഞ്ചാബിലെ ലുധിയാന എംഎല്‍എ ഗുര്‍പ്രീത് ഗോഗിയാണ് മരിച്ചത്. എംഎല്‍എയെ വീട്ടിനുള്ളിലാണ് വെടിയേറ്റ നിലയില്‍ കണ്ടത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല....
16കാരനെ പീഢിപ്പിച്ച് പത്തൊൻപതുകാരി; പല സ്ഥലങ്ങളിലെത്തിച്ച് പീഡനം, സംഭവം കൊല്ലത്ത്
പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പല സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ 19കാരി അറസ്റ്റിൽ. കൊല്ലം ചവറ ശങ്കരമംഗലത്ത് കുമ്പളത്ത് വീട്ടിൽ ശ്രീക്കുട്ടിയെയാണ് വളിക്കുന്നം പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ...
പോത്തന്‍കോട് വയോധികയുടെ കൊലപാതകം; ബലാത്സംഗത്തിന് ഇരയായെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്
തിരുവനന്തപുരം പോത്തന്‍കോട് തങ്കമണി കൊലക്കേസില്‍ വയോധിക ബലാത്സംഗത്തിന് ഇരയായെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. 65 കാരിയായ തങ്കമണിയുടെ സ്വകാര്യ ഭാഗങ്ങളില്‍ മുറിവുകള്‍ കണ്ടെത്തിയതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍...