കാട്ടാക്കട സ്‌കൂളിൽ കവർച്ച അഞ്ചു ലാപ്ടോപ്പും രണ്ടു ക്യാമറയും അനുബന്ധ ഉപകരണങ്ങളും കള്ളൻ കൊണ്ടുപോയി
കാട്ടാക്കട:
കാട്ടാക്കട സ്‌കൂളിൽ കവർച്ച അഞ്ചു ലാപ്ടോപ്പും രണ്ടു ക്യാമറയും അനുബന്ധ ഉപകരണങ്ങളും കള്ളൻ കൊണ്ടുപോയി.കാട്ടാക്കട പി ആർ വില്ല്യം ഹയർ സെക്കണ്ടറി സ്‌കൂളിൽ ഞായറാഴ്ച രാത്രയോടെയാണ് കവർച്ച.രാത്രി ഒൻപതര മുതൽ രണ്ടുപേർ സ്‌കൂളിലെ കമ്പ്യൂട്ടർ ലാബിലും പരിസരത്തും പരിശോധന നടത്തുന്നതും ഇവ കടത്തി കൊണ്ടുപോകുന്നതും സി സി ടി വി ദൃശ്യങ്ങളിൽ വ്യക്തമാണ്. എച് സി എൽ-1 ,ചിരാഗ് – 3 ,എസെർ -1 തുടങ്ങി കമ്പനികളുടെ അഞ്ചു ലാപ്ടോപ്പ് കള്ളന്മാർ കൊണ്ട് പോയി ഇതോടൊപ്പം വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസിനു ഉപയോഗിച്ചിരുന്ന രണ്ടു ക്യാമറയും എട്ടോളം ചാർജറുകളും, മൗസും കള്ളന്മാർ കൊണ്ട് പോയി.ഒരുലക്ഷത്തി നാല്പത്തി ഒൻപതിനായിരത്തോളം രൂപയുടെ നഷ്ടമാണ് പ്രാഥമികമായി കണക്കാക്കുന്നത്. വെള്ളിയാഴ്ചയും ശനിയാഴ്ചയും ഞായറാഴ്ചയും സ്‌കൂളിന് അവധി ആയിരുന്നു തിങ്കളാഴ്ച അധ്യയനം ഇല്ല എങ്കിലും പ്രഥമ അധ്യാപകർ ഉൾപ്പടെ ജീവനക്കാർ സ്‌കൂളിൽ എത്തിയിരുന്നു.രാവിലെ ഓഫീസ് മുറി തുറക്കുന്നതിനിടെയാണ് കമ്പ്യൂട്ടർ ലാബിന്റെ വാതിൽ തുറന്നു കിടക്കുന്നതു പ്രധാന അദ്ധ്യാപിക ഡോ .സുചിതയുടെ ശ്രദ്ധയിൽപ്പെടുന്നത്.തുടർന്ന് സഹ അധ്യാപകരെയും ശേഷം പോലീസിലും വിവരം അറിയിക്കുകയായിരുന്നു.കാട്ടാക്കട പൊലീസ് ,വിരലടയാള വിദഗ്ധർ തെളിവുകൾ ശേഖരിച്ചു. ,കെ 9 സ്‌ക്വഡ് ഷിബു, രാഗേഷ് എന്നിവരുടെ നേതൃത്വത്തിൽ സ്‌നിഫർ ഡോഗ് ജൂലി സ്‌കൂൾ പരിസരത്തു പരിശോധന നടത്തി
.രണ്ടാം നിലയിലെ കമ്പ്യൂട്ടർ ലാബിന്റെ പ്രധാന വാതിലിലെ പൂട്ടും അകത്തെ വാതിലിലെ പൂട്ടും തകർത്താണ് മോഷ്ട്ടാക്കൾ അകത്തു കടന്നത്. മണിക്കൂറുകളോളം ഇ മുറിയിൽ ചിലവഴിച്ച മോഷ്ട്ടാക്കൾ ആദ്യ പരിശോധനക്ക് ശേഷം പുറത്തു പോകുകയും പിന്നീട് വീണ്ടും എത്തിയാണ് കംപ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളുമായി കടന്നത്.ആദർശ് എന്ന് എഴുതിയ ജഴ്‌സി മോഷ്ട്ടാക്കളിൽ ഒരാൾ ധരിച്ചിട്ടുണ്ട് .ആറു മാസം മുൻപും ഇവിടെ ആറോളം ലാപ് ടോപുകളും അനുബന്ധ ഉപകരണങ്ങളും കവർച്ച ചെയ്തിരുന്നു. ഇതിന്റെ അന്വേഷണം തുടരവേ ആണ് ഇപ്പോൾ വീണ്ടും മോഷണം അരങ്ങേറിയത്. കാട്ടാക്കട പോലീസ് സ്റ്റേഷന് വിളിപ്പാടകലെയാണ് സ്‌കൂൾ.ആഴ്ചകൾക്കു മുൻപാണ് മൊളിയൂർ പ്രദേശത്തെ ഒരു വീട്ടിൽ കവർച്ച ശ്രമം നടന്നത്. വീട്ടുടമക്ക് രണ്ടര ലക്ഷത്തോളം രൂപയുടെ നാശ നഷ്ടമാണ് അന്നുണ്ടായത്.കാട്ടാക്കട മുത്താരമ്മൻ ക്ഷേത്രത്തിലും ഉൾപ്പടെ മൂന്നു മാസത്തിനിടെ നിരവധി കവർച്ചയും കവർച്ച ശ്രമങ്ങളും കാട്ടാക്കട പോലീസ് സ്റ്റേഷൻ പരിധിക്കുള്ളിൽ നടന്നിട്ടുണ്ട്.അതെ സമയം രാത്രികാല പെട്രോളിങ്ങിന് പൊളിഞ്ഞു വീഴാറായ ഒരു ജീപ്പ് മാത്രമാണ് കാട്ടാക്കട പൊലീസിന് ഉള്ളത്. സ്‌കൂൾ അധികൃതരുടെ പരാതിയിൽ പോലീസ് കേസ് രെജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചു.