November 13, 2024

പള്ളിയിൽ വൻ കവർച്ച.സ്വർണ്ണം ഉൾപ്പടെ കൊണ്ടുപോയി

Share Now

മാറനല്ലൂർ: 

തിരുവനന്തപുരം   ഊരൂട്ടമ്പലം  വേലിക്കോടില്‍ പളളിയുടെ വാതിലുകള്‍ തകര്‍ത്ത് മോഷണം. മാറനല്ലൂരിന് സമിപത്തെ വേലിക്കോട് നല്ലിടയന്‍ ദേവാലയത്തിന്‍റെ വാതിലുകള്‍ തകര്‍ത്താണ് മോഷണം നടന്നിരിക്കുന്നത്.

    വ്യാഴാഴ്ച പളളി തിരുനാള്‍ സമാപിച്ചത് മനസിലാക്കിയ കളളന്‍ കാണിക്ക വഞ്ചി ലക്ഷ്യമാക്കിയാണ് കവർച്ച നടത്തിയത്. 6 ദിവസങ്ങളിലായി ലഭിച്ച വലിയ തുകയും കാണിക്ക വഞ്ചിക്ക് സമിപത്ത് രൂപകൂടിനുളളിലെ മാതാവിന്‍റെ കഴുത്തിലണിയിച്ചിരുന്ന സ്വര്‍ണ്ണമാലയും കളളന്‍കൊണ്ട് പോയി. പളളി മേടയുടെ വാതിലുകള്‍ തകര്‍ത്തെങ്കിലും വിലപിടിപ്പുളളതൊന്നും അവിടെ ഇല്ലായിരുന്നു. വ്യഴാഴ്ച രാത്രി തിരുനാള്‍ ദിവ്യബലിക്ക്  ശേഷം 10.30 മണിവരെ പളളിയില്‍ അളുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ 12 മണിക്ക് ശേഷം കളളന്‍ പളളിയിലെത്തിയിരിക്കാമെന്നാണ് പോലീസ് നിഗമനം.

പളളിയുടെ പിന്‍ഭാഗത്തെ സാക്രിസ്റ്റിയിലെ അലമാരകര്‍ തകര്‍ത്ത് വിശുദ്ധ വസ്തുക്കള്‍ വരിയെറിഞ്ഞിട്ടുണ്ട്. ഓസ്തികള്‍ സൂക്ഷിച്ചിരുന്ന  പാത്രം തുറന്നിട്ടുണ്ടെങ്കിലും അവ നഷ്ടപെട്ടിട്ടില്ല. 

നെയ്യാറ്റിന്‍കര രൂപതക്ക് കീഴിലെ ഈ ദേവാലയത്തില്‍  മോഷണം നടാടെയാണ്. സംഭവമറിഞ്ഞ് ആശങ്കയിലായ സ്ത്രീകളുള്‍പ്പെടെയുളള വിശ്വാസികള്‍ പളളിയില്‍ രാവിലെ എത്തിയിരുന്നു. പുലര്‍ച്ചെ പളളിയില്‍ എത്തിയ കപ്യാരാണ് മോഷണ വിവരം ആദ്യം അറിയുന്നത്.  സംഭവത്തില്‍ പ്രതിയെ ഉടന്‍ പിടികൂടണമെന്ന് ഇടവക വികാരി ഡോ.ക്രിസ്തുദാസ് തോംസണും സഹവികാരി ഫാ.അനീഷും ആവശ്യപ്പെട്ടു. വിരലടയാള വിധഗ്ദരും ഡോഗ്സ്ക്വാഡും പരിശോധന നടത്തി. നരുവാമൂട് പോലീസ് കേസെടുത്ത് അന്വേഷണം അരംഭിച്ചു. 

Leave a Reply

Your email address will not be published. Required fields are marked *

Previous post ഭാര്യയെ കാണാനില്ല എന്ന പരാതിയുമായി എത്തിയ ആൾ പോലീസ് സ്റ്റേഷന് മുന്നിൽ ആത്മഹത്യക്ക് ശ്രമിച്ചു.
Next post കലാപ്രേമി സുബൈദയുടെ  നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.