December 2, 2024

ക്ഷേത്ര കവർച്ച ;ശീവേലി വിഗ്രഹം ഉൾപ്പടെ കള്ളൻ കൊണ്ടുപോയി

Share Now


വെള്ളറട:
കാരക്കോണം ശ്രീകണ്ഠൻ ശാസ്താ ക്ഷേത്രത്തിൽ വൻ കവർച്ച , ശിവേലി വി ഗ്രഹം ഉൾപ്പെടെ കള്ളൻ കൊണ്ടുപോയി.ശ്രീകോവിൽ ,ഓഫീസ് കുത്തി തുറന്നാണ് കവർച്ച. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം.
ക്ഷേത്രത്തിലെ സുരക്ഷാ ക്യാമറകൾ എല്ലാം അടിച്ചു തകർത്ത ശേഷമാണ് കൃത്യം നടത്തിയിരിക്കുന്നത്.
ശ്രീകോവിലിനുളളിലാണ് ശിവേലി വിഗ്രഹം ഉണ്ടായിരുന്നത്.ഇതും ഓഫിസിൽ സൂക്ഷിച്ചിരുന്ന വെള്ളിവിളക്ക് ഉൾപ്പെടെ വിളക്കുകളും കള്ളൻ കൊണ്ടുപോയിട്ടുണ്ട്.രണ്ടര ലക്ഷത്തോളം രൂപ വിലപിടിപ്പുള്ളവയാണ് മോഷണം പോയിരിക്കുന്നത് എന്ന് ക്ഷേത്ര പ്രസിഡണ്ട് സന്തോഷ് പറഞ്ഞു.ഈ മാസം ഇരുപത്തി ആറാം തീയതിയാണ് ഉത്സവം.ഇതിന്റെ ഒരുക്കങ്ങൾ നടന്നുവരവെയാണ് ശീവേലി വിഗ്രഹം ഉൾപ്പടെ കവർന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം വെള്ളറട കിളിയൂർ ക്രിസ്ത്യൻ ദേവാലയത്തിൽ നിന്നും 2 ലക്ഷം രുപ കവർന്നിരുന്നു.വെള്ളറട പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post പരിസ്ഥി ലോല കരട് വിജ്ഞാപനം നടപ്പായാൽ  നിത്യജീവിതത്തെ പ്രതികൂലമായി ബാധിക്കും
Next post നിറയെ യാത്രക്കാരുമായി പോയ ബസ് വീൽ ഡ്രം പൊട്ടി വഴിയിലായി.