അറക്കപൊടിയെന്ന വ്യാജേന കോഴിഫോമിൽ കഞ്ചാവ് ശേഖരം
കോഴി ഫാമി ഉടമയറിയാതെ ബന്ധു സൂക്ഷിച്ചിരുന്നത് അറുപതു കിലോ കഞ്ചാവ്. കോഴി ഫാം ഉടമസ്ഥൻ അമീർ തന്നെയാണ് വിവരം എക്സൈസ്ന് കൈമാറിയത്.സംഭവവുമായി ബന്ധപ്പെട്ട് അമീറിന്റെ ബന്ധു അക്ബർ ഷായെ സംസ്ഥാന എക്‌സൈസ് എന്ഫോഴൽസ്‌മെന്റ് സംഘം കസ്റ്റഡിയിൽ എടുത്തു.
വെഞ്ഞാറമൂടിന് സമീപം മണലിമുക്ക് എന്ന സ്ഥലത്തുള്ള കോഴി ഫാമിൽ നിന്നും ആണ് 3 ചക്കുകളിൽ പക്കറ്റുകളാക്കി സൂക്ഷിച്ചിരുന്ന 60 കിലോ തൂക്കം വരുന്ന കഞ്ചാവ് രാവിലെ 11 മണിയോടെ കൂടി സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് കണ്ടെത്തിയത്.
അമീർ നടത്തിവന്ന കോഴിഫാമിൽ അമീറിന്റെ അകന്ന ബന്ധുവായ നെടുമങ്ങാട് കരുമല കോട് സ്വദേശി അക്ബർ ഷാ ആണ് കഞ്ചാവ് സൂക്ഷിച്ചത്.മൂന്നു ദിവസം മുന്നേ ഇതു കുറച്ചു മരപ്പൊടി ആണെന്നും മൂന്ന് ചാക്ക് കിട്ടിയുള്ളൂ എട്ടു ചാക്ക് കൂടി കിട്ടാനുണ്ട് അതും കൂടി കിട്ടിയിട്ട് ഒരുമിച്ചു കൊണ്ടു പോകാം എന്ന് പറഞ്ഞു തെറ്റിദ്ധരിപ്പിച്ചാണ് ഈ ചാക്കുകൾ കോഴി ഫാമിൽ കൊണ്ട് വന്നത്.കഴിഞ്ഞദിവസം ചാക്ക് എലി കടിക്കുകയും അത് ശ്രദ്ധയിൽപ്പെട്ട അമീർ ഇത് അവിടെ നിന്ന് എടുത്തു മാറ്റാൻ അക്ബറിനോട് ആവശ്യപ്പെടുകയും ചെയ്തു . ആദ്യം ഒഴിഞ്ഞുമാറുകയും പിന്നീട് ആ ചാക്കുകൾ അമീറിന്റെ വണ്ടിയിൽ അക്ബർ ഷാ യെ കൊണ്ട് ഏൽപ്പിക്കാൻ ആവശ്യപ്പെടുകയുമായിരുന്നു.തുടർന്ന് സംശയം തോന്നിയ അമീർ ഇവ പരിശോധിക്കുകയും സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡിനെ വിവരമറിയിക്കുകയായിരുന്നു
ഇതിന്റെ അടിസ്ഥാനത്തിൽ ഇന്നു രാവിലെ തന്നെ എൻഫോഴ്‌സ്‌മെന്റ് സംഘം കോഴിഫാം പരിശോധന നടത്തുകയും കഞ്ചാവ് കണ്ടെടുത്ത ശേഷം അമീർ ഷായെ ഇയാളുടെ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്യുകയുമായിരുന്നു.നടപടികൾക്ക് ശേഷംപ്രതിയെ കോടതിയിൽ ഹാജരാക്കി.
സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് തലവനായ സർക്കിൾ ഇൻസ്‌പെക്ടർ ടി അനികുമാറിനെ കൂടാതെ സർക്കിൾ ഇൻസ്‌പെക്ടർ ജി. കൃഷ്ണകുമാർ എക്സൈസ് ഇൻസ്‌പെക്ടർമാരായ ടി.ആർ.മുകേഷ് കുമാർ, കെ.വി വിനോദ്, ആർ. ജി. രാജേഷ് ,എസ്.മധുസൂദൻ നായർ ,സിവിൽ എക്സൈസ് ഓഫീസർമാരായ പി.സുബിൻ, വിശാഖ്,ഷംനാദ്, രാജേഷ്, എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്