ഉണ്ണിമിശീഖാ പളളിയുടെ പളളിമേടയുടെ കതക് തകര്‍ത്ത് പട്ടാപകല്‍ മോഷണം
തിരുവനന്തപുരം വെളളറട കിളിയുര്‍ ഉണ്ണിമിശീഖാ പളളിയുടെ പളളിമേടയുടെ കതക് തകര്‍ത്ത് പട്ടാപകല്‍ മോഷണം. പളളി പണികള്‍ക്കായി അലമാരയില്‍ സൂക്ഷിച്ചിരുന്ന 2 ലക്ഷം രൂപയും ഇടവക വികാരിയടെ ഫോണും നഷ്ടപെട്ടു. തിങ്കളാഴ്ച വൈകിട്ട 3 നും 4 നും ഇടക്കാണ് മോഷണം നടന്നത്. പളളിവികാരി ഫാ. എം കെ ക്രിസ്തുദാസ് തൊട്ടടുത്ത് വൈദ്യശാലയില്‍ മരുന്നിനായി പോയ തക്കം നോക്കിയാണ് മോഷണം നടന്നിരിക്കുന്നത്. പളളിമേടയുടെ പുറക് വശത്തെ വാതില്‍ തകര്‍ത്ത് ഉളളില്‍ കടന്ന കളളല് പളളിവികാരിയുടെ അലമാരയില്‍ സൂക്ഷിച്ചിരുന്ന പണം മുഴുവന്‍ മോഷ്ടിക്കുകയായിരുന്നു.
ഇടവകാ പപളിയുടെ നിര്‍മ്മാണ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടും ഉപ ഇടവകയുടെ നിര്‍മ്മാണവുമായും ബന്ധപ്പെട്ടും കഴിഞ്ഞ ദിവസം പിന് വലിച്ച ഒന്നരലക്ഷം രൂപയും അമ്പതിനായിരത്തോളം രൂപയുടെ കാണി്ക്കയുമാണ് കവര്ന്നത്അതേസമയം വൈദികന് പളളിയില്‍ നിന്ന് പുറത്തേക്ക് പൊകുമ്പോള് അപരിചിതനായ ഒരു യുവാവ് പളളിയിലേക്ക് പോകുന്നത് കണ്ടെന്നും. പളളിയുടെ സെമിത്തേരിയില്‍ തിരിതെളിക്കാന്‍ വന്നവരായിരിക്കും എന്ന് കരുതി കൂണുതല് ശ്രദ്ധിച്ചില്ല എന്നും വൈദികന് പറഞ്ഞു. വെളളറട പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
More Stories
നഗ്ന വീഡിയോ കാണിച്ചു ഭീഷണിപ്പെടുത്തി പണം കവർന്ന സംഭവം : മരട് അനീഷിന്റെ സഹോദരൻ ഉൾപ്പെടെ 5 പേർ പിടിയിൽ
ലൈംഗിക തൊഴിലാളിയാണെന്ന് പറഞ്ഞ് കബളിപ്പിച്ച് യുവാവിനെ ഹണിട്രാപ്പിലാക്കിയ സംഘം അറസ്റ്റിൽ. ഗുണ്ടാനേതാവ് മരട് അനീഷിന്റെ സഹോദരൻ ഉൾപ്പെടെ അഞ്ച് പേരാണ് പിടിയിലായത്. നഗ്ന വീഡിയോ കാണിച്ചു ഭീഷണിപ്പെടുത്തി ...
ആംആദ്മി പാര്‍ട്ടി എംഎല്‍എ വെടിയേറ്റു മരിച്ചു
ആംആദ്മി പാര്‍ട്ടി എംഎല്‍എ വെടിയേറ്റു മരിച്ചു. പഞ്ചാബിലെ ലുധിയാന എംഎല്‍എ ഗുര്‍പ്രീത് ഗോഗിയാണ് മരിച്ചത്. എംഎല്‍എയെ വീട്ടിനുള്ളിലാണ് വെടിയേറ്റ നിലയില്‍ കണ്ടത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല....
16കാരനെ പീഢിപ്പിച്ച് പത്തൊൻപതുകാരി; പല സ്ഥലങ്ങളിലെത്തിച്ച് പീഡനം, സംഭവം കൊല്ലത്ത്
പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പല സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ 19കാരി അറസ്റ്റിൽ. കൊല്ലം ചവറ ശങ്കരമംഗലത്ത് കുമ്പളത്ത് വീട്ടിൽ ശ്രീക്കുട്ടിയെയാണ് വളിക്കുന്നം പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ...
പോത്തന്‍കോട് വയോധികയുടെ കൊലപാതകം; ബലാത്സംഗത്തിന് ഇരയായെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്
തിരുവനന്തപുരം പോത്തന്‍കോട് തങ്കമണി കൊലക്കേസില്‍ വയോധിക ബലാത്സംഗത്തിന് ഇരയായെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. 65 കാരിയായ തങ്കമണിയുടെ സ്വകാര്യ ഭാഗങ്ങളില്‍ മുറിവുകള്‍ കണ്ടെത്തിയതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍...
കുറുവ സംഘത്തിന് പിന്നാലെ തിരുട്ട് ഗ്രാമത്തില്‍ നിന്നുള്ളവരും കേരളത്തില്‍; പിടിയിലായത് കാടിനുള്ളില്‍ ഒളിച്ച രണ്ട് മോഷ്ടാക്കള്‍
കുറുവ സംഘത്തിന് പിന്നാലെ തിരുട്ട് ഗ്രാമത്തില്‍ നിന്നുള്ളവരെ പിടികൂടി പൊലീസ്. ശബരിമല സന്നിധാനത്ത് നിന്നാണ് പൊലീസ് തിരുട്ട് ഗ്രാമത്തില്‍ നിന്നുള്ള രണ്ടുപേരെ മോഷണ ശ്രമത്തിനിടെ പിടികൂടിയത്. തിരുട്ട്...
കുണ്ടന്നൂരിൽ നിന്നും കുറുവാ സംഘത്തെ ഒഴിപ്പിക്കുന്നു; നടപടി ആരോഗ്യവിഭാഗത്തിൻ്റേത്
കൊച്ചിയിലെ കുണ്ടന്നൂർ പാലത്തിനടിയിൽ താമസിക്കുന്ന കുറുവാ സംഘത്തെ ഒഴിപ്പിക്കുന്നു. മരട് നഗരസഭ ആരോഗ്യവിഭാഗത്തിൻ്റെ നേതൃത്വത്തിലാണ് കുട്ടവഞ്ചിക്കാരെ ഒഴിപ്പിക്കൽ നടപടിയുണ്ടാവുക. വൈകിട്ട് നാലുമണിയോടെ ഒഴിപ്പിക്കൽ നടപടികൾ തുടങ്ങും. കുറുവ...