ഉപഭോക്താവെന്ന വ്യാജേനജൂവല്ലറിയിൽ നിന്നും മോതിരവുമായി മുങ്ങി.
കാട്ടാക്കട
കാട്ടാക്കട കെ എസ് ആർ റ്റി സി ബസ്റ്റാന്റ് റോഡിൽ മഹാറാണി ജൂവല്ലറിയിൽ ഉപഭോക്താവ് ചമഞ്ഞെത്തി മോതിരവുമായി കള്ളൻ മുങ്ങി. രാവിലെയാണ് സംഭവം.ജീവനക്കാരനെ കബളിപ്പിച്ചു ഒറിജിനൽ മോതിരം കൈക്കലാക്കി പകരം അതേ ആകൃതിയിലെ വ്യാജ മോതിരം വച്ചു ഒറിജിനലുമായി മുങ്ങുകയായിരുന്നു. രാവിലെ പത്തര മണിയോടെ ജൂവല്ലറിയിൽ റ്റി ഷർട്ട് ധരിച്ചെത്തിയ ആൾ മോതിരം ആവശ്യപ്പെടുകയും ജീവനക്കാരൻ അനിൽ 20 മോതിരങ്ങൾ അടങ്ങുന്ന ട്രെ ഇയാളുടെ മുന്നിൽ പ്രദർശിപ്പിക്കുകയും ചെയ്തു.
മോതിരം നോക്കിയ ശേഷം അരപവന്റെ ഒരു മോതിരം കാണിച്ചു ഇതു മതി എന്നു പറയുകയും ഈ സമയം കാൽക്കുലേറ്റർ എടുക്കാനായി ജീവനക്കാരൻ തിരിയുന്ന തക്കത്തിന് ഇടതു കൈകൊണ്ടു ട്രെയിൽ നിന്നും ഒരു മോതിരം കൈക്കലാക്കി വലതു കൈയിൽ ഇരുന്ന വ്യാജൻ ട്രെയിൽ ഒറിജിനൽ ഇരുന്നയിടത്തു വച്ചു.ശേഷം എ റ്റി എം ഇവിടെ എന്നു ചോദിച്ചു.തൊട്ടരികെ ഉണ്ടെന്നു അനിൽ പറഞ്ഞതോടെ മോതിരം എടുത്തു വയ്ക്കാൻ പറഞ്ഞു ഇയാൾ പുറത്തേക്കിറങ്ങി.ഇയാൾ പുറത്തിറങ്ങിയ അതേ സമയം അനിൽ മോതിരം ട്രെയിൽ നിന്നും എടുത്തപ്പോൾ സംശയം തോന്നി ഹാൾ മാർക്ക് നോക്കിയപ്പോൾ ഇല്ല എന്നു കണ്ടതോടെ പുറത്തേക്കിറങ്ങി ആളെ നോക്കിയെങ്കിലും ഇയാൾ രക്ഷപ്പെട്ടിരുന്നു.
തുടർന്ന് സമീപ ജൂവലറി സ്ഥാപന ഉടമകൾ ഉൾപ്പടെ എത്തി സി സി റ്റി വി ദൃശ്യങ്ങൾ പരിശോധിക്കുകയും തിരുവനന്തപുരം റോഡിലേക്ക് നടന്ന ഇയാൾ കൈകൊണ്ട് അടയാളം കാണിക്കുന്നതും ദൃശ്യത്തിൽ ഉണ്ട്.ശേഷം പ്രദേശത്തെ സി സി റ്റി വികളിൽ നിന്നും ഇയാൾ സമീപത്തെ ഭാമ, അഞ്ജലി ഉൾപ്പടെ ജൂവല്ലറികളിലും കയറാൻ ശ്രമം നടത്തുകയും പല ജൂവളറികളിലും ശ്രദ്ധിക്കുന്നതും ഒരിടത്തു കയറിയ ശേഷം ഇറങ്ങി വരുന്നതും എല്ലാം സി സി റ്റി വിയിൽ കണ്ടെത്തി. യൂബർ പച്ച ടീ ഷർട്ടും കാക്കി പാന്റ്സും ഷൂസുമാണ് ഇയാളുടെ വേഷം.ഇയാൾ പകരം വച്ച വ്യാജ സ്വർണ്ണത്തിനു അര പവനു അടുത്തു തൂക്കം ഉണ്ട്. കാട്ടാക്കട പോലീസിൽ അറിയിച്ചതനുസരിച്ചു പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി പോയി.അതി വിദഗ്ധമായി മോതിരം മോഷ്ടിച്ച ഇയാൾ നിരവധി ജിവല്ലറികളിൽ സമാന രീതിയിൽ തട്ടിപ്പ് നടത്തിയിട്ടുണ്ട് എന്നാണ് വിവരം