January 17, 2025

വഴിയാത്രകാരനെയും നിരവതി വാഹനങ്ങളെയും ഇടിച്ചു തെറിപ്പിച്ച ആളെ നാട്ടുകാർ തടഞ്ഞു വച്ചു

Share Now

നിരവധി വാഹനങ്ങളെ ഇടിച്ചു തെറിപ്പിച്ചു ഇന്നോവ. ഒരാളുടെ കാലിൽ കൂടെ കയറി ഇറങ്ങി വാഹനം ഓടിച്ചിരുന്ന ആൾ മദ്യപിച്ചിരുന്നു.

ആര്യനാട്:
ആര്യനാട് സ്റ്റേഷൻ പരിധിയിൽ ഉഴമലയ്ക്കൽ പഞ്ചായത്തിലെ പനയ്ക്കോട് ഇന്നോവ വാഹനം ഒരാളെ ഇടിച്ചു തെറിപ്പിച്ചു . ഇയാളുടെ കാലിൽ കൂടെ വാഹനം കയറി ഇറങ്ങി. കുളപ്പട സ്വദേശിയും കൂലിപ്പണിക്കാരനുമായ തുളസീധരന്നു ആണ് ഗുരുതര പരിക്ക് ഇയാളെ മെസിക്കൽ കോളേജിൽ കൊണ്ട് പോയി.സംഭവവുമായി ബന്ധപ്പെട്ട് പ്രദീപ്‌ ഗോപാൽ എന്നയാളെ കസ്റ്റഡിയിൽ എടുത്തു.

കുളപ്പട പനക്കോട് സഹകരണ ബാങ്കിനും സ്‌കൂളിനും സമീപമാണ് ഞായർ വൈകുന്നേരം ആറു മണിയോടെ അപകടം. 11 ഇരു ചക്രവാഹനങ്ങളേയും ഒരു കാറിനെയും ഇടിച്ചുതെറിപ്പിക്കുകയും ചെയ്തു, റോഡരികിൽ നിറുത്തിയിട്ടിരുന്ന വാഹനങ്ങളിൽ ആണ് അമിതവേഗതയിലും അലക്ഷ്യമായും എത്തിയ കാർ ഇടിച്ചു അപകടം ഉണ്ടായത്.കാറിൽ ഉണ്ടായിരുന്നവർ മദ്യപിച്ചിരുന്നു എന്നു ദൃക്‌സാക്ഷികൾ പറയുന്നു. കാറിനുള്ളിൽ നിന്നും മദ്യകുപ്പികളും ഭക്ഷണവും നാട്ടുകാർ കണ്ടെത്തി. നിറുത്താതെ പോകാൻ ശ്രമിച്ച ഇവരെ നാട്ടുകാർ വാഹനം തടഞ്ഞു വച്ചു പൊലീസിന് കൈമാറി.

Leave a Reply

Your email address will not be published. Required fields are marked *

Previous post മുഹമ്മദ് നബിയെ അവഹേളിച്ചവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബഹുജന റാലി
Next post സൈക്കിൾ ദിനത്തോടനുബന്ധിച്ചു റാലി