December 13, 2024

നരബലിക്കായി തട്ടിക്കൊണ്ടുപോയ പെൺകുഞ്ഞിനെ രക്ഷപ്പെടുത്തി

Share Now

കന്യാകുമാരി ജില്ലയിലെ തക്കലയിൽ നരബലിക്കായി തട്ടിക്കൊണ്ടുപോയ  ഐടി ജീവനക്കാരന്റെ പെൺകുഞ്ഞിനെ 4 മണിക്കൂറിനുള്ളിൽ തക്കല പോലീസ് രക്ഷപ്പെടുത്തി.മന്ത്രവാദിയായ കാരകൊണ്ടാൻ വിള സ്വദേശി രാസപ്പൻ ആശാരിയെ പോലിസ് അറസ്റ്റ് ചെയ്തു.

ഇക്കഴിഞ്ഞ വെള്ളിയാഴ്ച്   വൈകുന്നേരമാണ് സംഭവം  കണ്ണൻ, അഖില ദമ്പതികളുടെ  മകളായ   
ശാശ്വിക (2) ആണ് മന്ത്രവാദി തട്ടിക്കൊണ്ടുപോയത്.

വീടിനു മുന്നിൽ കളിച്ചു കൊണ്ടിരുന്ന കുട്ടിയെ അതു വഴി  പൂജാ സാധനങ്ങൾ വാങ്ങാൻ പോകുന്നതിനിടയക്ക് മന്ത്രവാദി കുട്ടിയെ കാണുകയും കുട്ടിയുടെ അടുത്തെത്തി കുട്ടിയെയും എടുത്ത് മുങ്ങുകയായിരുന്നു.

രക്ഷിതാക്കളും   നാട്ടുകാരും കുഞ്ഞിനെ കാണാത്തതിനെ തുടർന്ന് പരിസരത്താകെ അന്വേഷിച്ചുവെങ്കിലും കുഞ്ഞിനെ കണ്ടെത്താൻ കഴിഞ്ഞില്ല. 
 തുടർന്ന് തക്കല പോലീസ് സ്റ്റേഷനിൽ പരാതി നൽകി.പോലീസും സ്ഥലത്തെത്തി പരിശോധന നടത്തിയും കിണറ്റിൽ വീണ് കാണുമെന്ന് പ്രതിക്ഷയിൽ   സമീപത്തെ കിണർ അഗ്നിരക്ഷാ സേനയെ എത്തിച്ചു  കിണറ്റിനുള്ളിൽ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്തിയില്ല.

തുടർന്ന് വീടിന് സമീപത്ത് നിന്നും ഒരു കിലോമീറ്ററോളം മാറി നടത്തിയ പരിശോധനയിൽ   തനിച്ചു കഴിയുകയായിരുന്ന   മന്ത്രവാദിയെ കുറിച്ച് പോലീസിന് വിവരം കിട്ടി. ഇൻസ്പെക്ടർ നെപ്പോളിയൻ മന്ത്രി വാദിയുടെ വീട്ടിലെത്തി വാതിൽ തട്ടിയെങ്കിലും വാതിൽ അകത്ത് നിന്നും പൂട്ടിയിരുന്നു.ഇതോടെ വാതിൽ പൊളിച്ച് അകത്ത് കയറിയപ്പോൾ പൂജാമുറിയിൽ മന്ത്രവാദി കുഞ്ഞിനെ ഇരുത്തി പൂജചെയ്യുകയായിരുന്നുവെന്ന്. പോലീസ് പറഞ്ഞു.

പോലീസ്   കുഞ്ഞിനെ രക്ഷപ്പെടുത്തുകയും മന്ത്രവാദിയെ കസ്റ്റഡി യിലെടുത്തു. ചോദ്യം ചെയ്യലിൽ ഭാര്യയും, മകനും, മരച്ചതിനു ശേഷം മന്ത്രവാദമാണെന്നും പോലീസിനോട് ഇയാള് പറഞ്ഞു.  കേസ് റെജിസ്റ്റർ ചെയ്തു കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

 സമയബന്ധിതമായി അന്വേഷണം നടത്തി കുട്ടിയെ രക്ഷിച്ച പോലീസ് ഇൻസ്‌പെക്ടറെ പൊതുജനങ്ങളും നാട്ടുകാരും ഉദ്യോഗസ്ഥരും അഭിനന്ദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഹൃദയം തുറക്കാതെ വാല്‍വ് മാറ്റിവച്ചു നൂതന ഹൃദയ ശസ്ത്രക്രിയ വിജയകരമായി നടത്തി
Next post യുവതിയുടെ ഫോട്ടോയും ഫോണ്‍ നമ്പറും അശ്ലീല സൈറ്റില്‍; പ്രതിക്കെതിരെ കേസെടുക്കാതെ പോലീസ്