December 13, 2024

ഉത്സവ പരിപാടിക്കിടെ പോലീസിന് നേരെ കല്ലേറ്.സിവിൽ പോലീസ് ഓഫീസറുടെ മൂക്കിൻ്റെ പാലം തകർന്നു.

Share Now

കാട്ടാക്കട:

കാട്ടാൽ ഭദ്രകാളി ക്ഷേത്ര ഉത്സവത്തോട് അനുബന്ധിച്ച് കാട്ടാക്കട അഞ്ചുതെങ്ങ് മൂട് നടന സ്റ്റേജ് പരിപാടിക്കിടെ പോലീസിന് നേരെ ആക്രമണം.സംഭവത്തിൽ ആര്യനാട് പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ രാജേന്ദ്രന്റെ മൂക്കിൻറെ പാലം തകർന്നു.രക്തം വാർന്ന് പോലീസുകാരനെ സഹപ്രവർത്തകർ ആശുപത്രിയിലേക്ക് മാറ്റി.

ഇതിനിടെ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് പിടികൂടിയ യുവാക്കൾ അല്ല ആക്രമണം നടത്തിയത് എന്ന് ആരോപണം ഉയരുന്നു.ഞായറാഴ്ച രാത്രിയോടെ നടന്ന സംഭവത്തിൽ ആൾക്കൂട്ടത്തിൽ നിന്ന് ആണ് ആരോ പോലീസിന് നേരെ കല്ലെറിഞ്ഞത് എന്നും. നേരത്തെ തന്നെ കമ്മറ്റിക്കാരുടെയും പിന്നീട് പോലീസിൻ്റെയും നിർദ്ദേശങ്ങളെ അവഗണിച്ച് പാട്ടിനൊത്ത് നൃത്തം ചെയ്ത യുവാക്കളെ മനപ്പൂർവം കേസിൽ കുടുക്കിയത് എന്നാണ് ആരോപണം.

എന്നാല് ഇവർക്ക് ഒപ്പം ഉണ്ടായിരുന്ന ചിലരാണ് കല്ലെറിഞ്ഞത് എന്നും പോലീസും പറയുന്നു.സ്റ്റേജിനു മുന്നിൽ നിന്നാണ് യുവാക്കൾ കളിച്ചത്.അതെ സമയം കല്ലെത്തിയത് ആളുകൾ ഇരുന്നതിന് പുറകു വശത്ത് നിന്നാണ് എന്നും പറയുന്നു. എന്നാല് ജുവനൈൽ ഉൾപ്പെടെ മൂന്നു പേരെയും കേസ് റെജിസ്റ്റർ ചെയ്തു മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി. നിർധന വീടുകളിൽ കഴിയുന്ന യുവാക്കളെ കള്ള കേസിൽ കുടുക്കിയതിൽ പ്രതിഷേധം ശക്തമാണ്.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഒന്നാം ക്ലാസിലേക്ക് പ്രവേശിക്കുന്ന കുട്ടികൾക്കുള്ള ഗ്രാജുവേഷൻ സെർമണി
Next post ആദ്യ വനിതാ വിരലടയാള വിദഗ്ദ്ധ കെ.ആര്‍. ശൈലജ സര്‍വ്വീസില്‍ നിന്ന് വിരമിച്ചു