January 17, 2025

ഹോട്ടലിന്റെ മറവിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽക്കുന്നവരെ പോലീസ് പിടികൂടി

Share Now

വർക്കലയിൽ ഹോട്ടലിന്റെ മറവിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽക്കുന്നവരെ പോലീസ് പിടികൂടി. ഒളിവിൽ പോയ ഹോട്ടലുടമയെ പോലീസ് മണിക്കൂറുകൾക്കകം പിടികൂടുകയായിരുന്നു.

വർക്കല സ്വദേശിയും ഷാജൂസ് ഹോട്ടലിന്റെ ഉടമയുമായ ഷാജു, വർക്കല സ്വദേശിയായ സജീവ് എന്നിവരെയാണ് പോലീസ് പിടികൂടിയത്.

ഹോട്ടൽ ജീവനക്കാർക്ക് താമസിക്കുന്നതിന് വേണ്ടി സമീപത്തു തന്നെ ഒരു വീട് വാടകയ്ക്ക് എടുത്തിരുന്നു ഈ വീടിൻറെ പുറകുവശത്തുള്ള ഉപയോഗശൂന്യമായ കുളിമുറിയിൽ നിന്നുമാണ് വൻതോതിൽ ലഹരിവസ്തുക്കൾ കണ്ടെടുത്തത്. അതിനുശേഷം പോലീസ് ഷാജുവിന്റെ ഹോട്ടലിലും പരിശോധന നടത്തി. അവിടെ നിന്നും വില്പനയ്ക്കായി സൂക്ഷിച്ച നിരോധിത പുകയില ഉൽപ്പന്നങ്ങളും കണ്ടെടുത്തു.

രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് കടയിൽ എത്തുന്ന സ്കൂൾ വിദ്യാർത്ഥികളെ നിരീക്ഷിച്ചുവരികയായിരുന്നു പോലീസിന്റെ പ്രത്യേക ഷാഡോ ടീം.

ഇതിനിടയിൽ ഹോട്ടൽ ജീവനക്കാരൻ സമീപത്തെ വാടക വീട്ടിലെത്തി ലഹരി വസ്തുക്കൾ കൈകാര്യം ചെയ്യുന്നത് പോലീസിന്റെ ശ്രദ്ധയിൽ പെട്ടു. അതിനെ തുടർന്നാണ് പോലീസ് ജീവനക്കാർ താമസിക്കുന്ന വീട്ടിൽ പരിശോധന നടത്തി വൻ തോതിലുള്ള ലഹരി ശേഖരം കണ്ടെടുത്തത്.

കസ്റ്റഡിയിലെടുത്ത പ്രതികൾക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് വർക്കല പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post പാചക  വാതകം ചോർന്നു തീ പിടിച്ചു അപകടം
Next post മുഖ്യമന്ത്രിയെത്തുന്ന വേദിയിൽ പ്രതിഷേധിക്കാൻ എത്തിയ ആളെ പോലീസ് അറസ്റ്റ് ചെയ്തു