December 2, 2024

കെ എസ് ആർ ടി സി ഡ്രൈവറെയും കണ്ടക്റ്ററേയും  മർദ്ധിച്ച് ബസ് തല്ലിപ്പൊളിച്ച പ്രതികളെ പിടികൂടി  

Share Now

വിളപ്പിൽശാല: കെ.എസ്.ആർ.ടി.സി.ബസ് തടഞ്ഞ് നിറുത്തി ഡ്രൈവറെ ബസിൽ നിന്ന്
പിടിച്ചിറക്കി മർദ്ദിച്ച കേസിൽ മൂന്ന് പേരേ വിളപ്പിൽശാല പാെലീസ്
പിടികൂടി.അരുവിക്കര കാച്ചാണി കരകുളം വാഴവിളാകത്ത് വീട്ടിൽ വാടകയ്ക്ക്
താമസിക്കുന്ന ബി.ഗോകുൽകൃഷ്ണൻ(22),കുലശേഖരം കൊടുങ്ങാനൂർ ലക്ഷം വീട്ടിൽ
എൻ.മുനീർ(20)വട്ടിയൂർക്കാവ് മൂന്നാംമൂട് കൊടുങ്ങാനൂർ അമ്പ്രകുഴി വീട്ടിൽ
എം.കാർത്തിക്(19) എന്നിവരെയാണ് നാട്ടുകാർ തടഞ്ഞു വച്ച് പൊലീസിന് കൈമാറിയത്.വെള്ളനാട് കെ എസ് ആർ റ്റി സി ഡിപ്പോ കണ്ടക്റ്റർ  ഹരിപപ്രേം(55)  ഡ്രൈവർ വി കെ ശ്രീജിത് എന്നിവർക്ക് ആണ്  കഞ്ചാവ് മാഫിയ സംഘങ്ങളുടെ  ക്രൂര മർദനം ഏറ്റത്  ഇവർ പിന്നീട് വിൽപ്പയിൽശാല ആശുപത്രിയിൽ ചികിത്സതേടി.വെള്ളിയാഴ്ച വൈകുന്നേരം 5.30  ഓടെ വിളപ്പിൽശാല പോലീസ് സ്റ്റേഷൻ പരിധിയിൽ സി എ റ്റി എഞ്ചിനീയറിങ് കോളേജ് തിനവിളക്ക്  സമീപം പാലക്കൽ തോടിനു സമീപം ഇടുങ്ങിയ വഴിയിലാണ്    സംഭവം.

ബസിനു എതിരെ  രണ്ടു ബൈക്കുകളിലായി എത്തിയ സംഘം കടന്നു പോകാതെ  ബസിനു കുറുകെ നിറുത്തുകയും ബസ് പിന്നോട്ടെടുക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ബൈക്കുകൾക്ക് കടന്നു പോകുന്നതിനായി  ബസ്  ഒരു   വശത്തേക്ക് ചേർത്ത് എങ്കിലും പ്രതികൾ ബസിനു അടിക്കുകയും ഇടിക്കുകയും ചെയ്തു. ഇത് ചോദ്യം ചെയ്തതോടെ ഡ്രൈവറെ  ബസിന്റെ വാതിൽ തുറന്നു  വലിച്ചിറക്കി മർദിക്കുകയും ഇത് കണ്ടു പിടിച്ചു മാറ്റാൻ എത്തിയ കണ്ടക്റ്ററെ   മർദിച്ചു തോട്ടിലേക്ക് തള്ളിയിടുകയും ചെയ്തു.പ്രതികൾ കൈയിൽ ഉണ്ടായിരുന്ന താക്കോൽ ഉപയോഗിച്ചാണ്  ഡ്രൈവറുടെ  ശരീരമാസകലം മർദിച്ചത്. നെറ്റിയിലും കഴുത്തിലും വാരിയെല്ലിനു സമീപവും ഉൾപ്പടെ  പരിക്കേറ്റിട്ടുണ്ട്.കണ്ടക്റ്ററുടെ നെറ്റിയിലും കായലും പരിക്കുണ്ട്.  സംഭവത്തിനിടെ കണ്ടക്റ്ററുടെ കൈവശം ഉണ്ടായിരുന്ന ഇരുപത്തിഅയ്യായിരം രൂപ ഉൾപ്പടെ  കളക്ഷൻ ബാഗ്   നഷ്ട്ടപ്പെട്ടു.പ്രതികൾ കല്ലുകൊണ്ടിടിച്ചു ബസിനും കേടു വരുത്തിയിട്ടുണ്ട്. ബസ്സിൽ പെൺകുട്ടികൾ ഉൾപ്പടെ വിദ്യാർത്ഥികളും മറ്റു യാത്രക്കാരും ഉണ്ടായിരുന്നു.സ്ത്രീകൾ ഉൾപ്പടെയുള്ളവർ നിലവിളിച്ചതോടെ നാട്ടുകാർ സ്ഥലത്തു കൂടുകയും അക്രമികളെ തടഞ്ഞു വയ്‌ക്കുകയും ചെയ്തു .തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.

ഇതിനിടെ പ്രതികൾ തോട്ടിലേക്ക് വലിച്ചെറിഞ്ഞ ബാഗ് കണ്ടെത്തി നടത്തിയ പരിശോധനയിൽ ഇരുപതു ഗ്രാം  കഞ്ചാവും ആറോളം മൊബൈൽ ഫോണും, പണവും കണ്ടെത്തിയിരുന്നു.പിടികൂടിയതിൽ  ഒരാൾക്ക്  പ്രായപൂർത്തിയായിട്ടില്ല. പ്രതികൾ  കൃത്യത്തിനുപയോഗിച്ച വാഹനങ്ങളും വിളപ്പിൽശാല ഇൻസ്‌പെക്ടർ ഓഫ് പോലീസ് സുരേഷ്‌കുമാറിന്റെ നേതൃത്വത്തിൽ  പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇവരെ കാട്ടാക്കട ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് കോടതിയിൽ ഹാജരാക്കും.ബസ് ഡ്രൈവറെ മർദ്ധിച്ച് കെ എസ് ആർ സി ബസ് അടിച്ച് പൊട്ടിച്ചതിനും കഞ്ചാവു കൈവശം വച്ചതിനും വിളപ്പിൽശാല പോലീസ് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു.അതെ സമയം സംഭവ സമയം രണ്ടു ബൈക്കുകളിലായി ആര് പേര് ഉണ്ടായിരുന്നതായും നാട്ടുകാർ ഓടി കൂടിയ സമയം രണ്ടുപേർ ഓടി രക്ഷപ്പെട്ടതായി  കണ്ടക്റ്റർ ഹരി  പ്രേമം ഡ്രൈവർ ശ്രീജിത്തും പറഞ്ഞു.നാട്ടുകാരും ഇക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Previous post സിപിഐ ആര്യനാട് പ്രതിനിധി സമ്മേളനം
Next post പരിസ്ഥി ലോല കരട് വിജ്ഞാപനം നടപ്പായാൽ  നിത്യജീവിതത്തെ പ്രതികൂലമായി ബാധിക്കും